കൊവിഡ്: ഡല്‍ഹിയില്‍ മലയാളിയായ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
padmin
കൊവിഡ്: ഡല്‍ഹിയില്‍ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു.
ന്യൂഡല്‍ഹി
കൊവിഡ് ബാധിച്ച് കഴിഞ്ഞ എല്‍.ഡബ്ലിയു ഗ്രേഷ്യസിന്റെ ഭാര്യ ലിസ്സി രാജു (61) ഇന്ന് വൈകുന്നേരം മരിച്ചു. കൊല്ലം വര്‍ക്കല അയിരൂര്‍ ഹരിതപുരം ഡെയ്‌സി കോട്ടേജില്‍ രാജു ഗ്രേഷ്യസ് തിങ്കളാഴ്ചയാണ് മരിച്ചത്. മയൂര്‍ വിഹാര്‍ ഒന്നിലെ ആര്‍.എസ്.എന്‍ സീനിയര്‍ സെക്കന്ററി ഹൈസ്‌കൂളിലെ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ലിസ്സി രാജു. കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഒന്നിലെ ചില്ല ഗാവിലെ 31-ഡി. ഡി.ഡി.എ ഫ്‌ളാറ്റില്‍ താമസമായിരുന്നു. മകന്‍ കെന്നി ഗ്രേഷ്യസ് (ജയ്ഹിന്ദ് ടി.വി ഡല്‍ഹി ക്യാമറമാന്‍) ഇപ്പോഴും ശാന്തി മുകുന്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. കെന്നിയുടെ ഭാര്യ അനു ഇതേ ആശുപത്രിയില്‍ നഴ്‌സാണ്. സംസ്‌കാരം നാളെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.