വിനോദിന് നാളെ നോർത്താംപ്ടണിൽ അന്തിമ യാത്ര നല്കും; ദേവാലയത്തിൽ എത്തി ചേരാൻ കഴിയാത്ത വർക്കായി ലൈവ് പ്രക്ഷേപണവും.

0
208

നോർത്താംപ്ടൺ: ഏപ്രിൽ നാലാം തീയ്യതി തിങ്കളാഴ്ച നോർത്താംപ്ടൺ ആശുപത്രിയിൽ നമ്മളെ വിട്ട് പിരിഞ്ഞ വിനോദ് സെബാസ്റ്റ്യന് മലയാളി സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലണ്ടിൽ വച്ചു നടത്തുവാനുള്ള മരണാനന്തര കർമ്മങ്ങൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി. മൃതശരീരം കേരളത്തിലേക്ക് കൊണ്ടു പോകുവാനാണ് കുടംബാംഗങ്ങൾ തീരുമാനിച്ചിരിക്കുന്നത്.

നാട്ടിലേക്ക് മൃതശരീരം കൊണ്ടുപോകുന്നതിനു മുമ്പ് നോർത്താംപ്ടണിൽ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ഭൗതികശരീരം അവസാനമായി കാണുവാനും ആദരാഞ്ജലികൾ അർപ്പിക്കുവാനും അവസരമൊരുക്കിയിരിക്കുന്നുത്.13-ാം തീയ്യതി 11 മണി മുതൽ 1 മണി വരെ നോർത്താംപ്ടൺ സെന്റ് ഗ്രിഗറി കാത്തോലിക് ദേവാലായത്തിലാണ് മൃതശരീരം ദർശനത്തിനായ് സജ്ജമാക്കുന്നത്.

ദേവാലയത്തിലെ കർമ്മങ്ങൾക്കു നേരിട്ടു എത്തിചേരാൻ കഴിയാത്ത ബന്ധുമിത്രാദികൾക്കായി യൂടുബിൽ ലൈവായി പ്രക്ഷേപണം ചെയ്യുന്നതാണ്. ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

കോഴിക്കോട് പുല്ലൂരംപാറ തയ്യിൽ മാമച്ചന്റേയും മേരിയുടെയും രണ്ടു മക്കളിൽ ഇളയവനായ വിനോദ് കഴിഞ്ഞ മാർച്ചിലാണ് ഇംഗ്ലണ്ടിൽ എത്തിയത്. മൂത്ത സഹോദരി നാട്ടിലാണ്. ഭാര്യ ബാംഗ്ലൂർ സ്വദേശിനിയായ എലിസബത്ത് രണ്ടു വർഷം മുമ്പ് കുവൈറ്റിൽ നിന്ന് എത്തി നോർത്താംപ്ടൺ ഹോസ്പിറ്റലിൽ നേഴ്സായി ജോലിയിൽ പ്രവേശിച്ചത്. എലിസബത്ത് – വിനോദ് ദമ്പതികൾക്ക് പത്തു വയസ്സായ ആൺകുട്ടിയും അഞ്ചും നാലും വയസ്സുമുള്ള രണ്ട് പെൺ കുഞ്ഞങ്ങളുമാണുള്ളത്. വിനോദിനോടൊപ്പമാണ് കുഞ്ഞങ്ങൾ ഇംഗ്ലണ്ടിൽ എത്തിയത്. വിനോദ് നോർത്താംപ്ടണിൽ എത്തുന്നതിന് മുമ്പ കുവൈറ്റിൽ ആംബുലൻസ് നേഴ്സ് ആയി ജോലി ചെയ്തു വരുകയായിരുന്നുകഴിഞ്ഞ തിങ്കളാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു വിനോദിനെ നോർത്താംപ്ടൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പത്തരയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയാണ് ഉണ്ടായത്. ബുധനാഴ്ച നടക്കുന്ന പൊതു ദർശനത്തിനു ശേഷം മൃത ശരീരം മോർച്ചറിയിലേക്ക് മാറ്റുന്നതും പിന്നീട് നാട്ടിലേക്ക് കൊണ്ടു പോകുന്നതുമാണ്.

Address:St Gregory R C Church22 Park Avenue North NorthamptonNN3 2HSMore details please contact on1. +44 7912 205864. Sunny 2. +44 7903 986970. Suresh3 +44 7526 536707. Jomon4. +44 7730 883823. Babu

Leave a Reply