Pravasimalayaly

പ്രവാസി മലയാളി ലോകത്തെ ദുഃഖത്തിലാഴ്ത്തി ഒരു വേർപാട് കൂടി : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് വൈസ് ചെയർമാനും എൻജിനീയറുമായ പോൾ വർഗീസിന്റെ ഭാര്യ ഷെറിൻ വർഗീസ് നിര്യാതയായി

കോവിഡ് മഹാമാരി ജീവനെടുക്കുന്നതിനിടയിൽ യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മലയാളി നഴ്സിന്റെ മരണം കൂടി.

കെന്റിലെ ഗ്രേവ്സെഡിൽ താമസിക്കുന്ന ഷെറിൻ വർഗ്ഗീസ് (49) ആണ് ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ മരണത്തിനു കീഴടങ്ങിയത്. വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് വൈസ് ചെയർമാനും എൻജിനീയറുമായ പോൾ വർഗീസിന്റെ ഭാര്യയാണ് പരേതയായ ഷെറിൻ. രണ്ട് ആൺ മക്കൾ. മൂത്തയാൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും ഇളയ ആൾ സ്കൂളിലുമാണ് പഠിക്കുന്നത്.

മെഡ്‌വെ ഹോസ്പിറ്റലിൽ ഡെന്റൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. അഞ്ചു മാസം മുൻപാണ് ഷെറിന് കാൻസർ സ്ഥിരീകരിച്ചതും ചികിത്സ ആരംഭിച്ചതും. രോഗം മൂർച്ഛിച്ചതോടെ ലണ്ടൻ കിങ്‌സ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ എല്ലാവരുടെയും പ്രാർത്ഥനകളും പ്രതീക്ഷകളും വിഫലമാക്കി ഷെറിൻ യാത്രയായി.

ചാവക്കാട്, പേരകം സ്വദേശിനിയാണ് പരേതയായ ഷെറിൻ. ചാലക്കുടി സ്വദേശിയാണ് ഭർത്താവായ പോൾ.

പ്രവാസി മലയാളിയുടെ ആദരാജ്ഞലികൾ

Exit mobile version