മാതൃഭൂമി ചെറുതോണി ലേഖകൻ ഇടുക്കി വെളളക്കയം തോട്ടുമുഖത്ത് ടി.ബി. ബാബുക്കുട്ടൻ അന്തരിച്ചു :

0
334

മാതൃഭൂമി ചെറുതോണി ലേഖകൻ ഇടുക്കി വെളളക്കയം തോട്ടുമുഖത്ത് ടി.ബി. ബാബുക്കുട്ടൻ (47) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മൾട്ടിപ്പിൾ മൈലോമ എന്ന ഗുരുതര രോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ കോവിഡും പിന്നീട് ന്യുമോണിയയും പിടിപെടുകയായിരുന്നു. ഒരു മാസമായി കോട്ടയം കാരിത്താസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ബാബുക്കുട്ടൻ ചൊവ്വാഴ്ച്ച രാവിലെ 6.40-ന് മരണമടഞ്ഞു. സംസ്കാരം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ ദീപ. മക്കൾ: നന്ദന, ദീപക്. ഇടുക്കി മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കാൻ വാർത്തകളിലൂടെ ഏറെ പരിശ്രമിച്ച പത്രപ്രവർത്തകനായിരുന്നു ബാബുക്കുട്ടൻ. ഇടുക്കി അണക്കെട്ടിനെക്കുറിച്ചും ഇടുക്കിയിലെ കയ്യേറ്റങ്ങളെ പറ്റിയും നിരവധി റിപ്പോർട്ടുകളഴുതിയിട്ടുണ്ട്.

Leave a Reply