വാഹന വിൽപ്പന മേഖലയിൽ നിർണ്ണായക ചുവടുവെപ്പുമായി ഒല

0
61

രാജ്യത്തെ വാഹന വില്‍പ്പന മേഖലയുടെ മുഖച്ഛായ തന്നെ മാറ്റുന്ന നീക്കവുമായി ഒല. വാഹന റീട്ടെയില്‍ മേഖലയില്‍ പുതിയ ചുവടുവയ്പാകുന്ന ആപ്പായി ഒല കാര്‍സ് ആപ്പ് ആണ് കമ്പനി തുറന്നത്. ഉപഭോക്താക്കള്‍ക്ക് പുതിയ വാഹനങ്ങള്‍ക്ക് പുറമേ സെക്കന്‍ഡ്ഹാന്‍ഡ് വാഹനങ്ങളും ഒല ആപ്പ് വഴി വാങ്ങാനാകും.

വാഹന വില്‍പ്പന മാത്രമല്ല, അതുമായി ബന്ധപ്പെട്ട വായ്പ, ഇന്‍ഷുറന്‍സ്, രജിസ്‌ട്രേഷന്‍, മെയ്ന്റനന്‍സ്, ആക്‌സസറീസ് തുടങ്ങിയ സേവനങ്ങളെല്ലാം ഒല കാര്‍സ് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം വാങ്ങുവാനും വില്‍ക്കുവാനും സേവനങ്ങള്‍ക്കുമായി ഒരൊറ്റ സംവിധാനം എന്ന നിലയില്‍ ഒല കാര്‍സിനെ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം.

Leave a Reply