Pravasimalayaly

ഇലക്ട്രിക് സ്കൂട്ടറുമായി ഒല

ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരണത്തിന് ഒരുങ്ങുന്നു. 2020 മെയ് മാസത്തില്‍ ഒല ഇലക്ട്രിക് ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള എറ്റെര്‍ഗോയെ ഏറ്റെടുത്തിരുന്നു. എറ്റര്‍ഗോ ആപ്പ്‌സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഒലയുടെ ആദ്യ സ്‌കൂട്ടര്‍ എന്നായിരുന്നു ആദ്യം മുതലുള്ള റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ വര്‍ഷത്തില്‍ ഒരു ദശലക്ഷം ഇ-സ്‌കൂട്ടറുകളുടെ വില്‍പ്പനയാണ് ഒല ശ്രമിക്കുന്നത്.

Exit mobile version