ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം

0
20

ടോക്കിയോ : അതി ശക്തൻമാരെ തകർത്ത്ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കല നേട്ടം. .കരുത്തരായ ജർമ്മനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് മെഡൽ നേട്ടം. ഇന്ത്യയ്ക്ക് വേണ്ടി സി മ്രൻ ജിത് സിങ് ഇരട്ട ഗോളുകൾ നേടി.ഹാര്‍ദ്ദിക്, ഹര്‍മന്‍ പ്രീത്, രൂപീന്ദര്‍ പാല്‍ എന്നിവരുംഗോള്‍ നേടി.ഒരു സമയത്ത് രണ്ട് ഗോളുകൾക്ക് പിന്നിലായ ശേഷമാണ് ഇന്ത്യയുടെ അവിസ്മരണീയ തിരിച്ചു വരവ്.വെങ്കല മെഡൽ നേടിയതോടെ 41 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്.1980 ലെ മോസ്കോ ഒളിംപിക്സിലാണ് പുരുഷ ഹോക്കിയിൽ ഇന്ത്യ അവസാനം മെഡല്‍ നേടുന്നത്. അന്നത്തെ ആ സ്വര്‍ണ്ണമെഡല്‍ തന്നെയായിരുന്നു ഹോക്കിയിൽ അവസാനം ലഭിച്ച മെഡലും.ടോക്കിയോയില്‍ വെങ്കലം നേടിയതോടെ ഹോക്കിയില്‍ ഇന്ത്യയുടെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചെത്തിയ സൂചനകളാണ് കായിക ലോകത്തിന് ഇന്ത്യ നല്കുന്നത്.

സിമ്രാൻജീത് സിങ് ഇരട്ട ഗോളുകൾ നേടിയപ്പോൾ രൂപീന്ദർപാൽ സിങ്, ഹാർദിക് സിങ്, ഹർമൻപ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. ജർമനിയ്ക്കായി ടിമർ ഓറസ്, ബെനെഡിക്റ്റ് ഫർക്ക്, നിക്ലാസ് വെലെൻ, ലൂക്കാസ് വിൻഡ്ഫെഡർ എന്നിവർ സ്കോർ ചെയ്തു. അവസാന സെക്കൻഡിൽ ജർമനിക്ക് ഒരു പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഇന്ത്യൻ കീപ്പർ പി. ആർ. ശ്രീജേഷ് അത് അത്ഭുതകരമായി രക്ഷപ്പെടുത്തി ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു . ഈ വിജയത്തോടെ ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യയുടെ മെഡൽ നേട്ടം 12 ആയി ഉയർന്നു. മത്സരം തുടങ്ങിയപ്പോൾ ജർമനിയാണ് ആധിപത്യം പുലർത്തിയത്. മികച്ച കുറിയ പാസുകളുമായി ജർമൻ പട കളം നിറഞ്ഞു. അതിന്റെ ഫലം രണ്ടാം മിനിട്ടിൽ തന്നെ ലഭിക്കുകയും ചെയ്തു.
ഇന്ത്യയുടെ മലയാളി ഗോൾകീപ്പർ ശ്രീജേഷ് ഉജ്ജ്വല സേവുകളുമായി കളം നിറഞ്ഞു. ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു വെള്ളിയും ബാഡ്മിന്റൻ സിംഗിൾസിൽ പി.വി. സിന്ധു, ബോക്സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്ൻ എന്നിവർ വെങ്കലവും നേടിക്കഴിഞ്ഞു.

Leave a Reply