Pravasimalayaly

ഒളിമ്പിക്‌സ് താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദീപം തെളിയ്ക്കല്‍ ഇന്ന്

തിരുവനന്തപുരം: ഒളിമ്പിക്‌സ് മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഇന്ന് വിവിധ സ്ഥലങ്ങളില്‍ ദീപം തെളിയ്ക്കും. കേരളാ ഒളിമ്പിക്‌സ് അസോസിയേഷനും സായി എല്‍എന്‍സിപിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദീപം തെളിയിക്കും. തലസ്ഥാനത്ത് രാജ്ഭവനു മുന്നില്‍ രാത്രി ഏഴിന് നടക്കുന്ന ദീപം തെളിയിക്കല്‍ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, കായികമന്ത്രി അബ്ദുറഹ്മാന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടാതെ ഒളിമ്പ്യന്‍മാര്‍, അര്‍ജുനാ അവാര്‍ഡ് ജേതാക്കള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരാവും. സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എം.ബി രാജേഷ്, മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, ആന്റണി രാജു, സിറ്റി പോലീസ് കമ്മീഷ്ണര്‍ ബല്‍റാ ംകുമാര്‍ ഉപാധ്യായ എന്നിവരും പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ ശശീന്ദ്രനും ദീപം തെളിയ്ക്കും. കൂടാതെ ഏല്ലാ ജില്ലകളിലും ദീപം തെളിയിച്ച് ഒളിമ്പ്യന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കുമെന്നു  കേരളാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍കുമാര്‍ അറിയിച്ചു

Exit mobile version