ഒളിമ്പിക്സിന് തിരി തെളിഞ്ഞു

0
634

കോവിഡ്‌-19 മഹാമാരി മൂലം നേരിട്ടു കാണാന്‍ ആളില്ലെങ്കിലും ആവേശം ഒട്ടും ചോരാതെ ടോക്കിയോ ഒളിമ്പിക്‌സിനു തിരിതെളിഞ്ഞു. ടോക്കിയോ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്‌ഘാടന ചടങ്ങില്‍ ടെന്നീസ്‌ താരം നവോമി ഒസാക്കയാണ്‌ ഒളിമ്പിക്‌ ദീപം തെളിച്ചത്‌. ഒസാക്കയുടെ പിതാവ്‌ ഹെയ്‌തിക്കാരനും അമ്മ ജാപ്പനീസ്‌ വംശജയുമാണ്‌. ഇന്ത്യന്‍ സമയം െവെകിട്ട്‌ 4.30 നു തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. കോവിഡിന്റെ പിടിയില്‍പ്പെട്ടു മരിച്ചവരെ അനുസ്‌മരിച്ചാണു ചടങ്ങുകള്‍ തുടങ്ങിയത്‌. മുഖ്യാതിഥിയായ ജപ്പാന്‍ ചക്രവര്‍ത്തി ഹിരോണോമിയ നരുഹിതോ മത്സരങ്ങള്‍ തുടങ്ങിയതായി പ്രഖ്യാപിച്ചു.
രാജ്യാന്തര ഒളിമ്പിക്‌സ്‌ കമ്മിറ്റി അധ്യക്ഷന്‍ തോമസ്‌ ബാഷ്‌ ചക്രവര്‍ത്തിക്കൊപ്പം സന്നിഹിതനായിരുന്നു. ട്രെഡ്‌മില്ലില്‍ പരിശീലിക്കുന്ന ജപ്പാന്റെ മിഡില്‍ വെയറ്റ്‌ ബോക്‌സര്‍ അരിസ സുബാട്ടയാണ്‌ ഉദ്‌ഘാടന ചടങ്ങില്‍ ആദ്യമെത്തിയത്‌. ജപ്പാനിലെ കോവിഡിന്റെ മുന്നണിപ്പോരാളിയായിരുന്നു സുബാട്ട. ആധുനിക ഒളിമ്പിക്‌സിന്റെ ആദ്യ വേദിയായ ഗ്രീസാണ്‌ കീഴ്‌വഴക്കമനുസരിച്ച്‌ ആദ്യം മാര്‍ച്ച്‌ പാസ്‌റ്റിനിറങ്ങിയത്‌്. പിന്നാലെ രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റിയുടെ അഭയാര്‍ഥി ടീമും ഇറങ്ങി. 21-ാമതായാണ്‌ ഇന്ത്യന്‍ താരങ്ങള്‍ മാര്‍ച്ച്‌ പാസ്‌റ്റ്‌ നടത്തിയത്‌. 19 താരങ്ങളും ആറ്‌ ഒഫീഷ്യലുകളുമാണ്‌ ഇന്ത്യക്കു വേണ്ടി മാര്‍ച്ച്‌ പാസ്‌റ്റിനിറങ്ങിയത്‌്

Leave a Reply