ലോകത്തിന്റെ വേഗ രാജാവായി ഇറ്റാലിയന്‍ താരം മാര്‍ഷല്‍ ജേക്കബ്‌സ്. പുരുഷ 100 മീറ്റര്‍ ഫൈനലില്‍ 9.80 സെക്കന്‍ഡിലാണ് ഇറ്റലിയുടെ ജേക്കബ്‌സ് ഫിനിഷിങ് ലൈന്‍ തൊട്ടത്. ജേക്കബ്‌സിന്റെ ഏറ്റവും മികച്ച വ്യക്തിഗത സമയം കുറിച്ചുകൊണ്ടാണ് സ്വര്‍ണമണിഞ്ഞത്. 1992 ന് ആദ്യമായാണ് ഒരു യൂറോപ്യന്‍ താരം ഒളിംപിക്‌സില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടുന്നത്.
അമേരിക്കയുടെ ഫ്രെഡ് കെര്‍ലീ വെള്ളി നേടി. 9.84 സെക്കന്‍ഡിലാണ് അമേരിക്കന്‍ താരം രണ്ടാമതെത്തിയത്. കാനഡയുടെ ആന്‍ഡ്രേ ഡി ഗ്രാസ് വെങ്കലവും ചൂടി. 9.89 സെക്കന്‍ഡിലാണ് കനേഡിയന്‍ താരം ഫിനിഷിങ് ലൈന്‍ തൊട്ടത്.
2004 ന് ശേഷം ജമൈക്കന്‍ താരങ്ങളില്ലാത്ത ആദ്യ 100 മീറ്റര്‍ ഫൈനലിനാണ് ഒളിംപിക്‌സ് ട്രാക്കുണര്‍ന്നത്. സെമി നൈലില്‍ ജമൈക്കയുടെ യൊഹാന്‍ ബ്ലേകക്ക് ആറാമതായാണ് മത്സരം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ താരമായ ട്രെയ്‌വര്‍ ബ്രോംവെലിലേക്ക് തിരിഞ്ഞുവെങ്കിലും ലോക ചാമ്പ്യനും ഫൈനലിന് യോഗ്യത നേടാനായില്ല.
ഹീറ്റ്‌സില്‍ 9.84 സമയം കുറിച്ച് ഏഷ്യന്‍ റെക്കോര്‍ഡോടെ ഫൈനലില്‍ ചൈനയുടെ സു ബിങ്ടിയാന്‍ ഇടംപിടിച്ചിരുന്നു. 89 വര്‍ഷത്തിന് ശേഷമാണ് ഒരു ഏഷ്യന്‍ താരം 100 മീറ്റര്‍ ഫൈനലിന് യോഗ്യത നേടുന്നത്