Pravasimalayaly

ഒമാനിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ 72 മണിക്കൂറിനിടയിൽ 143 പേർ കൂടെ മരണപ്പെട്ടു, 4,662 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 5,886 പേർ രോഗമുക്തി നേടി.


04 ജൂലൈ 2021

ഒമാനിൽ കഴിഞ്ഞ 72 മണിക്കൂറിനിടെ പുതിയതായി 4,662 (വ്യഴാഴ്ച 1,821. വെള്ളിയാഴ്ച 1,569. ശനിയാഴ്ച 1,272) പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 2,75,166 ആയി. പുതിയതായി 143 (വ്യഴാഴ്ച 50, വെള്ളിയാഴ്ച 48, ശനിയാഴ്ച 45)
കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 3,283 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,42,874 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. പുതിയതായി 5,886 പേരാണ് കോവിഡിനെ അതിജീവിച്ചിരിക്കുന്നത്. രാജ്യത്ത് 1,589 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 532 പേർ ഐ.സി.യുവിലാണ്.

Exit mobile version