മസ്കത്ത്:
കൊല്ലം സ്വദേശി ഒമാനിലെ നിസ്വയിൽ നിര്യാതനായി. പുനലൂർ മനക്കര പുത്തന്‍ വീട്ടില്‍ സുലൈമാൻ കുഞ്ഞ്-റസിയാബി ദമ്പതികളുടെ മകന് സിയാദ് (37) ആണ് മരിച്ചത്. കോവിഡ് ഭേദമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. 14 വര്‍ഷമായി ഒമാനിലുള്ള ഇദ്ദേഹം ഫഹൂദിനടുത്ത സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻറായിരുന്നു. ഭാര്യ: അനീഷ. മക്കൾ: മുഹമ്മദ് ശിബാസ്, മുഹമ്മദ് ഷഹ്ബാസ്. കുടുംബസമേതം ഒമാനിലായിരുന്നു താമസം. .