കോവിഡ് കേസുകള് വര്ധിച്ച പാശ്ചാത്തലത്തില് ഒമാനില് രാത്രി കാല ലോക്ഡൗണ് ഈ മാസം 31 വരെ നീട്ടി. ലോക്ഡൗണ് സമയത്തിലും മാറ്റം വരുത്തി. ബലി പെരുന്നാള് അവധി ദിവസങ്ങളില് സമ്പൂര്ണ്ണ ലോക്ഡൗണ് ഏര്പ്പെടുത്താനും ഉന്നത തല സമിതി തീരുമാനിച്ചു. ലോക്ഡൗണില് വ്യക്തികളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിരോധിച്ചു. പൊതുസ്ഥലങ്ങളും എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടും.ഈ മാസം 16 മുതല് വൈകീട്ട് അഞ്ചു മുതല് പുലര്ച്ചെ നാലു വരെയായിരിക്കും ലോക്ഡൗണ്. നിലവില് രാത്രി എട്ടു മുതല് പുലര്ച്ചെ നാലുവരെയാണ് ലോക്ഡൗണ്. അതേസമയം, കേസുകളുടെ എണ്ണം കുറവായതിനാല് മുസണ്ടം ഗവര്ണറേറ്റിനെ അടച്ചുപൂട്ടലില് നിന്ന് ഒഴിവാക്കി. ജൂണ് 20 മുതലാണ് ഒമാനില് രാ്വത്രി കാല കര്ഫ്യൂ നിലവില് വന്നത്.അതിനിടെ, രാജ്യത്തെ അംഗീകൃത വാക്സിന് ഒരു ഡോസ് എങ്കിലും ലഭിച്ച പൗരന്മാര്ക്കും താമസക്കാര്ക്കും മാത്രമായിരിക്കും ഈ മാസം ഒന്പത് മുതതല് ദോഫര് ഗവര്ണറേറ്റില് പവേശനാനുമതിയെന്ന് സമിതി വ്യക്തമാക്കി. രാജ്യത്തിന് പുറത്തുനിന്ന് ധോഫര് സന്ദര്ശിക്കുന്നവര് അംഗീകൃത വാക്സിന് രണ്ട് ഡോസ് എടുത്തിരിക്കണം. ഈ മാസം ഒന്പതിന് തീരുമാനം നിലവില് വരും. മഴക്കാല കാലാസ്ഥയായ ഖരീഫ് സീസണ് വന്നെത്തുന്ന പാശ്ചാത്താലത്തില് സ്വദേശി, വിദേശി യാത്രക്കാരെ നിയന്ത്രിക്കാന് ലക്ഷ്യമിട്ടാണ് പുതിയ നിബന്ധന.കോവിഡ് രോഗവ്യാപനം ഉയരുന്ന പൗരസ്ത്യ മെഡിറ്ററേനിയന് (മെന) മേഖലയിലെ ആറു രാജ്യങ്ങളില് ഒമാനും ഉള്പ്പെട്ടിട്ടുണ്ട്. ഒമാനിലും യമനിലും പുതിയ രോഗികള് 20 ശതമാനം കൂടി. യുഎഇ, ടുണീഷ്യ, യമന് എന്നീ രാജ്യങ്ങളില് മരണനിരക്ക് 20 ശതമാനത്തിലധികം വര്ധിച്ചു.ഒമാനില് ഇതുവരെ 10,96,838 പേര്ക്ക് കോവിഡ് വാക്സില് ലഭിച്ചു. ജൂലായ് മൂന്നിലെ കണക്കുപ്രകാരം, 12 വയസും അതില് കൂടുതലുമുള്ള 3.7 ദശലക്ഷം ആളുകളില് രണ്ട് ഡോസുകള് ലഭിച്ചവര് 22 ശതമാനമാണ്. 78 ശതമാനം ഒരു ഡോസും സ്വീകരിച്ചു.