Pravasimalayaly

42 വർഷത്തെ പ്രവാസ ജീവിതം : പ്രവാസി മലയാളികളുടെ നാവിൽ രുചി മേളമൊരുക്കിയ നാസർ ഇക്ക വിടവാങ്ങി

മസ്കത്ത്

ഫഞ്ചയിലെ അറബ് വേൾഡ് റെസ്റ്റോറന്റ്, തലശ്ശേരി പല്ലിശ്ശേരിയിലെ ആമീൻ ഹോട്ടൽ എന്നിവയുടെ ഉടമയായ തലശ്ശേരി കായിയത്ത് റോഡിലെ കുന്നുംപുറത്ത് കുടുംബാങ്കമായ അബ്ദുൽ റഹിമാൻ മകൻ നാസ്സർ ഒമാനിൽ മരണപെട്ടു. കഴിഞ്ഞ 42 വർഷമായി ഒമാനിൽ ഹോട്ടൽ ബിസിനസ് രംഗത്ത് പ്രവർത്തിച്ചു വരികയായിരുന്നു തലശ്ശേരി സ്വദേശിയായ അബ്ദുൽ നാസർ.

ഒമാനി ഭക്ഷണമായ ശുവയോ മന്തിയോ കഴിക്കുവാൻ ആഗ്രഹിക്കുന്ന മലയാളികളുടെ നാവിൽ കഴിഞ്ഞ 42 വർഷമായി രുചി മേളമൊരുക്കിയ അബ്ദുൾനാസറിന്റെ മരണം പ്രവാസലോകത്തെ ദുഃഖത്തിലാഴ്ത്തി. 1979 ജൂലൈയിലാണ് അദ്ദേഹം ഒമാനിൽ എത്തിയത്. 11 വർഷം ബഹിലയിൽ മലയാളി ഹോട്ടലിൽ ജോലി ചെയ്തു. 1990 ൽ അറബ് വേൾഡ് റസ്റ്റോറന്റൽ ജോലിക്ക് കയറിയ ഇദ്ദേഹം 1998 മുതൽ നടത്തിപ്പുകാരനായി.

കോവിഡ് കാലത്തിനു മുൻപ് ചില ദിവസങ്ങളിൽ 8000 പേർക്ക് വരെ ആഹാരം വെച്ചു വിളമ്പിയ ചരിത്രമാണ് നാസർ ഇക്കയ്ക്ക് ഉള്ളത്. ഹോട്ടൽ പാരമ്പര്യത്തിന്റെ പശ്ചാത്തലമുള്ള തലശ്ശേരി കുന്നുംപുറത്ത് കുടുംബാംഗമാണ് നാസർ. ഹോട്ടൽ മേഖലയിലെ പ്രവർത്തനത്തിനും വൃത്തിക്കും നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി

പ്രവാസി മലയാളി മീഡിയ ടീമിന്റെ ആദരാഞ്ജലികൾ

Exit mobile version