എന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നു: തിരുവനന്തപുരത്തെ സ്‌ഥാനാർഥിത്വം സംബന്ധിച്ചുള്ള പ്രചാരണങ്ങൾക്ക് മറുപടിയുമായി ഉമ്മൻ ചാണ്ടി

0
26

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരുവനന്തപുരം ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ മത്സരിക്കുന്നുവെന്ന പ്രചാരണങ്ങളിൽ പ്രതികരണവുമായി ഉമ്മൻ ചാണ്ടി.

“കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ, എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണം.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്.

തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ല” – അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ബിജെപിയ്ക്ക് എതിരെ വട്ടിയൂർക്കാവ്, നേമം, കാട്ടാക്കട തുടങ്ങിയ മണ്ഡലങ്ങളിൽ ഒന്നിൽ ഉമ്മൻ ചാണ്ടി മത്സരിക്കും എന്നാണ് വാർത്തകൾ പ്രചരിച്ചത്. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ മത്സരിയ്ക്കുമെന്നും അഭ്യൂഹങ്ങൾ പരന്നു.

Leave a Reply