നേമം വെല്ലുവിളി ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടി? ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ തിരക്കിട്ട നീക്കങ്ങൾ 2001 ലും 2006 ലും ത്രിവർണ്ണ പതാക പാറിച്ച നേമം കോൺഗ്രസ്‌ തിരിച്ചുപിടിക്കുമോ?

0
230

നേമം സീറ്റിനെ ചൊല്ലി വീണ്ടും വാർത്തകൾ. മുൻപ് വാർത്തകളിൽ നിറഞ്ഞത് പ്രകാരം ഉമ്മൻ ചാണ്ടി സ്‌ഥാനാർത്ഥി ആവുമെന്നാണ് വാർത്തകൾ. ഉമ്മൻ ചാണ്ടി മത്സരിയ്ക്കുവാനുള്ള സന്നദ്ധത അറിയിച്ചതായും സൂചനകളുണ്ട്.

ബിജെപിയുടെ സിറ്റിംഗ് സീറ്റിൽ ശക്തനായ സ്‌ഥാനാർഥിയെ നിർത്തി ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവസാന കരുനീക്കങ്ങൾ. 2001 ലും 2006 ലും കോൺഗ്രസിലെ എൻ ശക്തൻ വിജയിച്ച പാരമ്പര്യം ഉള്ള മണ്ഡലമാണ് നേമം. 1982 ൽ കെ കരുണാകരനും നേമത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു.

കഴിഞ്ഞ തവണ യുഡിഎഫിന് വേണ്ടി ജനതാദൾ യുണൈറ്റഡിലെ സുരേന്ദ്രൻ പിള്ള മത്സരിച്ച് മൂന്നാം സ്‌ഥാനത്തേക്ക്‌ തള്ളപ്പെട്ടു. അന്നത്തെ സിറ്റിംഗ് എം എൽ എ വി ശിവന്കുട്ടിയെ തോൽപ്പിച്ചാണ് ഒ രാജഗോപാൽ വിജയിച്ചത്. ഈ തവണയും വി ശിവൻകുട്ടി തന്നെയാണ് എൽ ഡി എഫ് സ്‌ഥാനാർത്ഥി. ബിജെപിയ്ക്ക് വേണ്ടി കുമ്മനം രാജശേഖരൻ സ്‌ഥാനാർഥിയാകും

Leave a Reply