ഓണാശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാന മന്ത്രിയും

0
72

കേരളത്തിലെ ജനങ്ങൾക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. കോവിഡ് തുടങ്ങിയ ശേഷമുള്ള രണ്ടാമത്തെ ഓണമാണ് മലയാളിക്ക്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി
എന്നിവര്‍ ആശംസകള്‍ നേര്‍ന്നത്.

കര്‍ഷകരുടെ അശ്രാന്തമായ പ്രയത്‌നത്തെ ഉയര്‍ത്തിക്കാണിക്കുന്ന വിളവെടുപ്പിന്റെ ആഘോഷമാണ് ഓണ’മെന്നാണ് രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചത്.  പ്രകൃതിയോട് നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാണെന്നും എല്ലാ പൗരന്മാര്‍ക്കും പുരോഗതിയും സമൃദ്ധിയും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളത്തിലായിരുന്നു പ്രധാനമന്ത്രി ഓണം ആശംസിച്ചത്.

Leave a Reply