Sunday, November 24, 2024
HomeNewsKeralaകാത്തിരിക്കുന്നത് 25 കോടി! ഓണം ബംപർ നറുക്കെടുപ്പ് നാളെ; ഇതുവരെ വിറ്റത് 63.81 ലക്ഷം ടിക്കറ്റുകൾ

കാത്തിരിക്കുന്നത് 25 കോടി! ഓണം ബംപർ നറുക്കെടുപ്പ് നാളെ; ഇതുവരെ വിറ്റത് 63.81 ലക്ഷം ടിക്കറ്റുകൾ

തിരുവനന്തപുരം: ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ഓണം ബംപർ നറുക്കെടുപ്പ് നാളെ. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 500 രൂപ വിലയുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് രണ്ടിനു നടക്കും. 

ഇതുവരെ 63.81 ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയത്. ആകെ അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ബാക്കി 3.69 ലക്ഷം ടിക്കറ്റുകൾ ഇന്നു വിറ്റു തീരുമെന്നാണു വകുപ്പ് പ്രതീക്ഷിക്കുന്നത്. 319 കോടി രൂപയുടെ ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. 12 കോടി രൂപ ഒന്നാം സമ്മാനമുണ്ടായിരുന്ന കഴിഞ്ഞ വർഷത്തെ ഓണം ബംപറിന്റെ 54 ലക്ഷം ടിക്കറ്റുകളാണു വിറ്റഴിച്ചത്. 

ഇക്കുറി ഒന്നാം സമ്മാന ജേതാവിന് പത്ത് ശതമാനം ഏജൻസി കമ്മീഷനും 30 ശതമാനം നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക. രണ്ടാം സമ്മാനം അഞ്ച് കോടി രൂപയാണ്. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കു ലഭിക്കും. 

ഒന്നാം സമ്മാനമായി 10 കോടി രൂപ നൽകുന്ന പൂജാ ബംപർ നാളെ പുറത്തിറക്കും. 250 രൂപയാണ് ഈ ടിക്കറ്റിന്റെ വില. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments