Pravasimalayaly

ഓണം ഉത്സവമാക്കാൻ ഒടിടി പ്ലാറ്റ്‌ഫോമുകൾ; റിലീസിനെത്തുന്നത് സൂപ്പർഹിറ്റ് സിനിമകൾ

ഓണക്കാലം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ. തിയറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ചാക്കോച്ചൻ ചിത്രം ‘ന്നാ താൻ കേസ് കൊട്’ ഉൾപ്പടെ നിരവധി സിനിമകളാണ് സെപ്റ്റംബർ ആദ്യ വാരം ഒടിടിയിലൂടെ റിലീസിനെത്തുന്നത്. സെപ്റ്റംബർ എട്ടിന് തിരുവോണ ദിവസം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ന്നാ താൻ കേസ് കൊട് സ്ട്രീം ചെയ്യും. സെപ്റ്റംബർ ഏഴിന് സുരേഷ് ഗോപി ചിത്രം പാപ്പൻ സീ5 പ്ലാറ്റ്‌ഫോമിലൂടെ റിലീസിനെത്തുന്നുണ്ട്. 

ഷറഫുദ്ദീൻ നൈല ഉഷ എന്നിവർ കേന്ദ്രകഥാപാത്രമായിയെത്തിയ പ്രിയൻ ഓട്ടത്തിലാണ് മനോരമ മാക്‌സ്, സിംപ്ലി സൗത്ത് എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ സെപ്റ്റംബർ 2ന് ചിത്രം റിലീസ് ചെയ്തിരുന്നു. ഇന്ത്യയിൽ മനോരമ മാക്‌സിലൂടെയും ഇന്ത്യക്ക് പുറത്ത് സിംപ്ലി സൗത്തിലൂടെയുമാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. കൂടാതെ ഓണം പ്രീമിയറായി ചിത്രം മഴവിൽ മനോരമയിലും സംപ്രേഷണം ചെയ്യും.

കിച്ച സുദീപിനെ നായകനാക്കി അനൂപ് ഭണ്ഡാരി സംവിധാനം ചെയ്ത ഫാൻറസി ആക്ഷൻ വിക്രാന്ത് റോണ മലയാളത്തിൽ ഡബ്ബ് ചെയ്തുള്ള പതിപ്പ് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം സീ5 പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തിരിക്കുന്നത്.

ജോൺ എബ്രഹാം നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘ഏക് വില്ലൻ റിട്ടേൺസ്’.  അർജുൻ കപൂറും പ്രധാന വേഷത്തിൽ എത്തിയ ചിത്രം മൊഹിത് സുരി ആണ്  സംവിധാനം  ചെയ്തത്. ദിഷ പഠാണിയും താര സുതാരിയയുമാണ് നായികമാർ. ചിത്രം സെപ്റ്റംബർ 9 ന് നെറ്റ്ഫ്‌ലിക്‌സിൽ എത്തും.

Exit mobile version