വരന് ന്യൂസിലന്‍ഡില നിന്ന് എത്താന്‍ സാധിക്കാതെ വന്നതോടെ വിവാഹം ഓണ്‍ലൈനില്‍ നടന്നു. കോട്ടയം രാമപുരത്തെ സന്തോഷിന്റെ മകന്‍ സന്‍ജിത്തും കോഴിക്കോട് കീഴരിയൂരിലെ പുതിയോട്ടില്‍ പരേതനായ പത്മനാഭന്‍ നമ്പ്യാരുടെ മകള്‍ മഞ്ജുവുമാണ് ഓണ്‍ലൈനിലൂടെ നവ ദമ്പതിമാരായത്. കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ ഗൂഗിള്‍ മീറ്റിലൂടെ സബ് രജിസ്ട്രാര്‍ വധൂവരന്മാരോട് സമ്മതം ചോദിച്ചു. രണ്ട് വന്‍കരകളിലിരുന്ന് രണ്ടു പേരും തലകുലുക്കിയതോടെ വിവാഹം നടന്നു.
ഐടി രംഗത്തു ജോലി ചെയ്യുന്ന സന്‍ജിത്തിനു ന്യൂസിലന്‍ഡിലെ കോവിഡ് യാത്രാ വിലക്ക് കാരണം വിവാഹത്തിനു നാട്ടിലെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണു ഹൈക്കോടതിയുടെ അനുമതിയോടെ ഓണ്‍ലൈനില്‍ വിവാഹ രജിസ്‌ട്രേഷന്‍ നടത്തിയത്.
കഴിഞ്ഞ ഡിസംബറില്‍ വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചതാണു വിവാഹം. കോവിഡ് മൂലം നീട്ടിവയ്ക്കുകയായിരുന്നു. മറ്റു പല രാജ്യങ്ങളും യാത്രാ വിലക്ക് നീക്കിയിട്ടും ന്യൂസിലന്‍ഡില്‍ ഇളവു കിട്ടാത്തതിനാല്‍ വരന്റെ വരവു മുടങ്ങി. തുടര്‍ന്ന് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം വഴി ഹാജരായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു വധു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി അപേക്ഷ അംഗീകരിക്കുകയും ഓണ്‍ലൈന്‍ വഴി വിവാഹം നടത്താന്‍ സബ് രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. ഇന്നലെ മേപ്പയൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന രജിസ്‌ട്രേഷനില്‍ വരന്റെ പിതാവ് സന്തോഷും വധുവുമാണ് ഒപ്പുവച്ചത്.