Monday, October 7, 2024
HomeNewsKeralaഒഎന്‍വി സാഹിത്യ പുരസ്‌കാരം ടി പദ്മനാഭന്

ഒഎന്‍വി സാഹിത്യ പുരസ്‌കാരം ടി പദ്മനാഭന്

തിരുവനന്തപുരം: 2022 ലെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം ടി പദ്മനാഭന്. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി വര്‍ഷം തോറും നല്‍കുന്ന പുരസ്‌കാരം  മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ്. 

ഡോ. എം എം ബഷീര്‍, ഡോ .ജോര്‍ജ് ഓണക്കൂര്‍, പ്രഭാവര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. ഒഎന്‍വി ജയന്തി ദിനമായ മെയ് 27 നു തിരുവനന്തപുരത്തു വച്ച് പുരസ്‌കാരം സമര്‍പ്പിക്കും. 

മലയാള കഥാസാഹിത്യത്തെ ലോക കഥാസാഹിത്യരംഗത്തുയര്‍ത്തുന്നതില്‍ നിസ്തുലമായ പങ്കു വഹിച്ച സര്‍ഗ്ഗധനനായ കഥാകാരനാണ് ടി പദ്മനാഭന്‍ എന്ന് ജൂറി വിലയിരുത്തി. ‘ഗൗരി ‘, ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’, മഖന്‍ സിംഗിന്റെ മരണം, മരയ തുടങ്ങിയ കഥകളിലൂടെ അതുവരെ അനുഭവിക്കാത്ത അനുഭൂതിയുടെ അഭൗമ മണ്ഡലങ്ങളിലേക്ക് ടി പദ്മനാഭന്‍ അനുവാചക മനസ്സുകളെ ഉയര്‍ത്തിയതായും ജൂറി അഭിപ്രായപ്പെട്ടു. 

2021 ലെ ഒഎന്‍വി യുവസാഹിത്യ പുരസ്‌കാരത്തിന് അരുണ്‍കുമാര്‍ അന്നൂര്‍ രചിച്ച ‘കലിനളന്‍’ എന്ന കൃതിയും 2022 ലെ പുരസ്‌കാരം അമൃത ദിനേശിന്റെ ‘അമൃതഗീത’ എന്ന കൃതിയും അര്‍ഹമായി. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments