രാഹുൽ ഗാന്ധിയെ അതൃപ്തി അറിയിച്ച് ഉമ്മൻചാണ്ടി

0
21

കേരളത്തിൽ അടുത്തിടെ നടന്ന നേതൃത്വ തിരഞ്ഞെടുപ്പ് രീതിയിൽ ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സംഘടന ദൗർബല്യം അല്ലെന്നും കോവിഡ് അടക്കമുള്ള പ്രതികൂല സാഹചര്യം ആണെന്നും ഹൈക്കമാൻഡിനെ അദ്ദേഹം അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

നേതൃത്വത്തിൽ വിപുലമായ ചർച്ചകൾ നടത്തേണ്ടിയിരുന്നു എന്നും മുതിർന്ന നേതാക്കളാണ് എതിരാളികൾ എന്ന തോന്നൽ ഉണ്ടാക്കിയെന്നും ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് രീതിയിൽ അതൃപ്ത ഉണ്ടെങ്കിലും തിരഞ്ഞെടുക്കപ്പെട്ടവരോട് എതിർപ്പ് ഇല്ലെന്നും ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചു.

മുൻപ് രമേശ് ചെന്നിത്തലയും ഇതേ അഭിപ്രായമാണ് ഹൈക്കമാൻഡ് മുമ്പിൽ അറിയിച്ചത്.

Leave a Reply