Friday, October 4, 2024
HomeNewsKeralaപേവിഷ ആശങ്ക ശരിവച്ച് പിണറായി; വാക്‌സീനെ കുറിച്ച് പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്ന്...

പേവിഷ ആശങ്ക ശരിവച്ച് പിണറായി; വാക്‌സീനെ കുറിച്ച് പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ തെരുവനായശല്യം രൂക്ഷമായ സാഹചര്യത്തിൽ വിഷയമ നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. കഴിഞ്ഞ ഒരു വർഷത്തിനിടക്ക് ഒരു ലക്ഷത്തിലേറെ പേർക്ക് നായകളുടെ കടിയേറ്റു. സഭ നിർത്തിവച്ച് ഈ വിഷയം ചർച്ച ചെയ്യണമെന്ന് പി.കെ ബഷീർ ആവശ്യപ്പെട്ടു. പേവിഷ ബാധ ഏറ്റ് ഈവർഷം ഇത് വരെ 20 പേർ മരിച്ചുവെന്ന് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു.

കുത്തിവയ്പ്പ് എടുത്തിട്ടും മരിച്ചവർ പേവിഷ ബാധയേൽക്കാൽ കൂടുതൽ സാധ്യതയുള്ള ഭാഗങ്ങളിൽ മുറിവേറ്റവരാണ്.15 പേർ വാക്‌സീൻ എടുത്തിരുന്നില്ല. തെരുവ് നായ്ക്കളുടെ വന്ധ്യംകരണം പൂർണമായി നിലച്ചു എന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

തെരുവുനായ്ക്കളുടെ വന്ധ്യംകരണം നിലച്ചെന്ന് പികെ ബഷീർ കുറ്റപ്പെടുത്തി. സർക്കാർ വിഷയം ഗൗരവമായി കാണുന്നില്ല, കുട്ടികളടക്കം സാധാരണക്കാരുടെ പ്രശ്‌നം കണ്ടില്ലെന്ന് നടിക്കരുത് .തെരുവുനായ് പ്രശ്‌നത്തിലെന്താ കോടതി ഇടപെടാത്തത്?.ലോകായുക്തയുടെ അല്ല പട്ടിയുടെ പല്ലാണ് സർക്കാർ പറിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തെരുവുനായ് കടിച്ചുള്ള മരണം ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്‌സീനെ കുറിച്ച് പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.വാക്‌സീൻറെ  ഗുണമേൻമയെ കുറിച്ചുയർന്ന ആക്ഷേപങ്ങളെ വ്യക്തമായീ പരാമർശിച്ച് ആരോഗ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments