Pravasimalayaly

‘പാര്‍ട്ടി കോടതി നടപ്പാക്കിയ വിധി, ജഡ്ജി പിണറായി’; കെകെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷം ബഹളത്തില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

കെകെ രമയ്ക്കെതിരായ എംഎം മണിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ ചേര്‍ന്ന ഉടനെ മണി മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തുവരികയായിരുന്നു. ബഹളം തുടര്‍ന്നതോടെ സഭ തുടരാനുള്ള സാഹചര്യമില്ലെന്ന് അറിയിച്ച് സ്പീക്കര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.

നിയമസഭയില്‍ പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ എത്തിയത്. മണിയുടെ പരാമര്‍ശം മുഖ്യമന്ത്രി ന്യായീകരിച്ചത് ക്രൂരമെന്ന് വിഡി സതീശന്‍ പറഞ്ഞു. കൊന്നിട്ടും പകതീരാതെ നില്‍ക്കുകയാണ് ഇവരുടെ മനസ്. ടിപി ചന്ദ്രശേഖരനെ 51വെട്ട് വെട്ടിക്കൊന്നിട്ടും അദ്ദേഹത്തിന്റെ വിധവയായ കെകെ രമയെ പുറകെ നടന്ന് വേട്ടയാടുകയാണ് സിപിഎം. അവര്‍ വിധവയായത് അവരുടെ വിധികൊണ്ടാണ് എന്നാണ് പറയുന്നത്. എന്ത് വിധിയിലാണ് ഇവര്‍ വിശ്വസിക്കുന്നത്. ഇത് വിധിയാണ്. പാര്‍ട്ടികോടതി നടപ്പാക്കിയ വിധിയാണെന്ന് സതീശന്‍ പറഞ്ഞു.

പാര്‍ട്ടി കോടതിയില്‍ വിധി പ്രഖ്യാപനം നടത്തിയ ജഡ്ജിയാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. വീണ്ടും രമയെ വേട്ടയാടുമ്പോള്‍ മണിയുടെ വാക്കുകളെ ന്യായീകരിക്കുകയാണ് ചോരയുടെ കറ കൈയിലുള്ള മുഖ്യമന്ത്രി ചെയ്യുന്നത്. കേരളത്തില്‍ വിധവകളെ ഉണ്ടാക്കുന്ന പാര്‍്ട്ടിയാണ് സിപിഎം. എത്രയെത്ര കുഞ്ഞുങ്ങളെയാണ് ഇവര്‍ അനാഥരാക്കിയതെന്നും സതീശന്‍ പറഞ്ഞു.

Exit mobile version