Saturday, October 5, 2024
HomeNewsKeralaഅന്തരീക്ഷച്ചുഴി അടുത്ത24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത,അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ;വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്...

അന്തരീക്ഷച്ചുഴി അടുത്ത24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത,അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ;വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം.ബംഗ്ലാദേശ് തീരത്തിന് സമീപമുള്ള അന്തരീക്ഷച്ചുഴി അടുത്ത24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍  അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവാസ്ഥവകുപ്പ്. അതിശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. മറ്റ് ജില്ലികളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടായിരുന്നു പ്രഖ്യാപിച്ചത്.

നാളെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്,മലപ്പുറം, തൃശൂര്‍, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച സംസ്ഥാനത്ത് 8 ജി്ല്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.  തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments