Monday, January 20, 2025
HomeNewsKeralaക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ പിസി ജോര്‍ജിനെ ആരും ഏല്‍പ്പിച്ചിട്ടില്ലെന്ന് ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍

ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ പിസി ജോര്‍ജിനെ ആരും ഏല്‍പ്പിച്ചിട്ടില്ലെന്ന് ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍

മതവിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം ലഭിച്ച ജനപക്ഷം സെക്കുലര്‍ നേതാവ് പി.സി ജോര്‍ജിനെതിരെ പ്രതികരണവുമായി ഓര്‍ത്തഡോക്സ് സഭ. പി.സി.ജോർജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്ന് ഓർത്തഡോക്സ്‌ സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു. ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ല. ജോർജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബിജെപിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ലെന്നും തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു. കത്തോലിക്ക സഭാനേതൃത്വം നര്‍കോട്ടിക് ജിഹാദും ലവ് ജിഹാദും ഉന്നയിക്കുന്നത് വ്യക്തിതാല്‍പര്യം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.


വിശ്വാസികളാണ് സഭ നേതൃത്വത്തെ തിരുത്തേണ്ടത്. ഭാരതത്തെ മുഴുവനായി കാണുന്ന ആർക്കും സംഘ പരിവാറിനൊപ്പം നിൽക്കാൻ കഴിയില്ലെന്നും യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments