Pravasimalayaly

ഓസ്കർ 2022 ; അരിയാന ഡെബോസ് മികച്ച സഹനടി, അമേരിക്കൻ ചിത്രം ഡ്യൂണിന് ആറ് അവാർഡ്

ലോസ് എഞ്ചൽസ് : തൊണ്ണൂറ്റിനാലാമത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു. അമേരിക്കൻ സയൻസ് ഫിക്ഷൻ ചിത്രമായ ഡ്യൂൺ ആറ് അവാർഡുകൾ കരസ്ഥമാക്കി. എഡിറ്റിങ് , പ്രൊഡക്ഷൻ ഡിസൈൻ, ശബ്ദലേഖനം, ഒർജിനൽ സ്‌കോർ, ഛായാഗ്രഹണം, മികച്ച വിഷ്വൽ ഇഫക്ട്‌സ് എന്നീ പുരസ്‌കാരങ്ങളാണ് ഡ്യൂൺ നേടിയത്. മികച്ച സഹനടിയായി അരിയാന ഡെബോസ് തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റീഫൻ സ്പിൽബെർഗ് ഒരുക്കിയ വെസ്റ്റ് സൈഡ് സ്‌റ്റോറി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. 

ലൈവ് ആക്ഷൻ (ഷോർട്ട്): ദ ലോങ് ഗുഡ്‌ബൈ

ആനിമേഷൻ ചിത്രം (ഷോർട്ട്): ദ വിൻഡ്ഷീൽഡ് വൈപ്പർ

ഡോക്യുമെന്ററി (ഷോർട്ട്): ദ ക്വീൻ ഓഫ് ബാസ്‌കറ്റ് ബോൾ

മേക്കപ്പ്, കേശാലങ്കാരം: ദ ഐസ് ഓഫ് ടാമി ഫയേ

മികച്ച ആനിമേറ്റഡ് ഫീച്ചർ ചിത്രം- എൻകാന്റോ

ഡൽഹി മലയാളിയായ റിന്റു തോമസും ഭർത്താവ് സുഷ്മിത് ഘോഷും ചേർന്നൊരുക്കിയ ഡോക്യുമെന്ററിയായ ‘റൈറ്റിങ് വിത്ത് ഫയർ’ ആണ് ഇന്ത്യയുടെ ഏക പ്രതീക്ഷ. ദളിത് വനിതകൾ മാധ്യമപ്രവർത്തകരായ ‘ഖബർ ലഹാരിയ’ എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ളതാണ് ‘റൈറ്റിങ് വിത്ത് ഫയർ’. ‘ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ’ എന്ന വിഭാഗത്തിലാണ് മത്സരം. 

Exit mobile version