Pravasimalayaly

ബ്രണ്ടന്‍ ഫ്രേസര്‍ മികച്ച നടന്‍, മികച്ച നടി മിഷേല്‍ യോ; എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് മികച്ച ചിത്രം

ലൊസാഞ്ചല്‍സ്: മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ 95-ാമത് ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച നടനെയും നടിയെയും പ്രഖ്യാപിച്ചു. ദ വെയ്‌ലിലെ പ്രകടനത്തിന് ബ്രണ്ടന്‍ ഫ്രേസറെ മികച്ച നടനുള്ള അവാര്‍ഡ് തേടിയെത്തി. ബാഫ്റ്റയും ഗോള്‍ഡന്‍ ഗ്ലോബും നേടിയ ഓസ്റ്റിന്‍ ബട്‌ലറെ മറികടന്നാണ് പുരസ്‌കാര നേട്ടം.

എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മിഷേല്‍ യോ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും  എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് തന്നെയാണ് നേടിയത്. ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ ഷെയ്‌നര്‍ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കിയത്. മികച്ച ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം ടോപ്ഗണ്‍ മാവറിക്കിനാണ്.

ഓസ്‌കറില്‍ ഇന്ത്യയ്ക്ക് പുരസ്‌കാര തിളക്കം. രണ്ടു പുരസ്‌കാരങ്ങളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറിലെ കീരവാണി സംഗീതം നിര്‍വഹിച്ച നാട്ടു… നാട്ടു… എന്ന ഗാനത്തിനും മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം ‘ദി എലിഫന്റ് വിസ്‌പെറേഴ്‌സിനുമാണ് ലഭിച്ചത്.

എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ചന്ദ്രബോസ് ആണ്. മൂന്ന് മിനിറ്റും 36 സെക്കന്‍ഡുമാണ് ഗാനത്തിന്റെ ദൈര്‍ഘ്യം. രാഹുല്‍ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് നാട്ടു നാട്ടു ആലപിച്ചിരിക്കുന്നത്.

ആശാരിമാരുടെ വാക്കുകേട്ട വളര്‍ന്ന താന്‍ ഇന്ന് ഓസ്‌കറുമായി നിര്‍ക്കുന്നു എന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങി കീരവാണി പറഞ്ഞത്. അടുത്തിടെ, മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ തന്നെ നാട്ടു നാട്ടുവിന് ?ഗോള്‍ഡന്‍ ?ഗ്ലോബ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

തമിഴ്നാട്ടുകാരിയായ കാര്‍ത്തികി ഗോണ്‍സാല്‍വസ് ആണ് ദി എലിഫന്റ് വിസ്‌പെറേഴ്‌സ് സംവിധാനം ചെയ്തത്.കാര്‍ത്തികിയും ഡോക്യുമെന്ററി നിര്‍മാതാവ് ഗുനീത് മോംഗയും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

Exit mobile version