മതവിദ്വേഷ പ്രസംഗത്തില്‍ പി.സി.ജോര്‍ജിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതായും പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയതായി തെളിവുണ്ടെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. 153 എ 295 വകുപ്പുകള്‍ ചുമത്തിയാകും അറസ്റ്റ്.
എന്നാല്‍ ഇടക്കാല ഉത്തരവിലൂടെ അറസ്റ്റ് തടയണമെന്ന പി സി ജോര്‍ജിന്റെ ആവശ്യം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനിടെ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 17ലേക്ക് മാറ്റി.
എറണാകുളം പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കാര്യങ്ങള്‍ പി.സി.ജോര്‍ജിന്റെ അറസ്റ്റിലേക്ക് നീങ്ങുന്നത്. ഇടക്കാല ഉത്തരവിലൂടെ അറസ്റ്റ് തടയണമെന്ന ആവശ്യം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം പതിനാറിലേക്ക് മാറ്റുകയും ചെയ്തു.