പൂഞ്ഞാറിലെ തോല്‍വി അപ്രതീക്ഷിതമായിരുന്നുവെന്ന് തുറന്നുപറഞ്ഞ് കേരള ജനപക്ഷം സ്ഥാനാര്‍ത്ഥി പി.സി. ജോര്‍ജ്. ഇരുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പരാജയത്തില്‍ നിരാശയില്ലെന്നും പിസി ജോര്‍ജ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
കാഞ്ഞിരപ്പള്ളി താലൂക്കിലെ അഞ്ച് പഞ്ചായത്തിലും ദയനീയമായിരുന്നു വോട്ടുനില. പൂഞ്ഞാറില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു സമൂഹം എനിക്കെതിരായിരുന്നു. എട്ടായിരത്തോളം വോട്ടുകള്‍ കുറയുമെന്നായിരുന്നു കണക്കുകൂട്ടല്‍. ആ കണക്കിലൊന്നും തെറ്റ് വന്നില്ല. തെറ്റിയത് കാഞ്ഞിരപ്പള്ളിയിലെ അഞ്ച് പഞ്ചായത്തില്‍ മാത്രമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം യുഡിഎഫ് ഇത്രയും ഗതികേടിലാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ലെന്നും, യുഡിഎഫ് മുന്നണി പിരിച്ചുവിടണമെന്നും, ലീഗിന്റെയും ഗതി അധോഗതിയാകാന്‍ പോവുകയാണെന്നും അദേഹം പറഞ്ഞു.