ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് സാക്ഷാല്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയ പി കന്തസാമിയെ തന്നെ ഡി.ജി.പിയായി നിയമിച്ച് സ്റ്റാലിന്‍.

0
41

ചെന്നൈ

ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് സാക്ഷാല്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയ പി കന്തസാമിയെ തന്നെ ഡി.ജി.പിയായി നിയമിച്ച് സ്റ്റാലിന്‍.
സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റമുട്ടല്‍ കേസില്‍ ബി.ജെ.പി നേതാവ് അമിത് ഷായെ അറസ്റ്റ് ചെയ്ത ഐ.പി.എസ് ഓഫീസര്‍ പി. കന്തസാമിയെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഡി.ജി.പി.യായി നിയമിച്ചിരിക്കുന്നത്.

വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ വകുപ്പ് മേധാവി ആയിട്ടാണ് കന്തസാമിയുടെ നിയമനം.

അധികാരത്തിലെത്തിയാല്‍ എ.ഐ.എ.ഡി.എം.കെ സര്‍ക്കാറിന്റെ കാലത്തെ അഴിമതികള്‍ അന്വേഷിച്ച് ശക്തമായ നടപടിയെടുക്കും എന്നതും സ്റ്റാലിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

2010ലാണ് സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് അമിത് ഷായെ അറസ്റ്റ് ചെയ്യുന്നത്. അന്ന് സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്ന പി. കന്തസാമിയും ഡി.ഐ.ജിയായിരുന്ന അമിതാഭ് ഠാക്കൂറും ചേര്‍ന്നാണ് ഷായെ അറസ്റ്റ് ചെയ്തത്.

Leave a Reply