Saturday, November 23, 2024
HomeLatest Newsഎങ്ങനെ പ്രചാരണത്തിന് ഇറങ്ങണം എന്ന് കെ.വി തോമസാണ് തീരുമാനിക്കേണ്ടത്'; സ്വാഗതം ചെയ്ത് മന്ത്രി പി രാജീവ്‌

എങ്ങനെ പ്രചാരണത്തിന് ഇറങ്ങണം എന്ന് കെ.വി തോമസാണ് തീരുമാനിക്കേണ്ടത്’; സ്വാഗതം ചെയ്ത് മന്ത്രി പി രാജീവ്‌

കെ.വി തോമസ് ഉൾപ്പടെ ആരു വന്നാലും സ്വാഗതം ചെയ്യുമെന്ന് മന്ത്രി പി. രാജീവ്. എങ്ങനെ പ്രചാരണത്തിന് ഇറങ്ങണം എന്ന് കെ.വി തോമസാണ് തീരുമാനിക്കേണ്ടതെന്നും രാജീവ് പറഞ്ഞു. വികസനം വേണമെന്ന് ആഗ്രഹിക്കുന്നവർ നാല് വർഷം തൃക്കാക്കരയ്ക്ക് പാഴായി പോകരുതെന്ന് ആത്മാർത്ഥമായി കരുതുന്ന ആളുകളാണ്. അവരുടെ മുന്നിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയല്ലാതെ മറ്റൊരാൾ ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കരയിൽ വികസന രാഷ്ട്രീയത്തോടൊപ്പം, സിപിഐഎമ്മിനൊട് സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി രാജീവ്. വികസന രാഷ്ട്രീയത്തിന് വേണ്ടി സിപിഐഎമ്മിനോട് സഹകരിക്കാമെന്ന് കെ.വി തോമസ് വ്യക്തമാക്കിയിരുന്നു.

വികസന രാഷ്ട്രീയത്തിന് വേണ്ടി സിപിഐഎമ്മിനോട് സഹകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസുകാരനായി തുടരാൻ സംഘടനയിൽ വേണമെന്നില്ല. തൃക്കാക്കരയിൽ എൽഡിഎഫിന് വേണ്ടി പ്രചരണത്തിൽ ഇറങ്ങുന്ന കാര്യത്തിൽ തീരുമാനം നാളെ. കോൺഗ്രസ് സംസ്‌കാരവും വികാരവുമാണ്. വികാരം ഉൾകൊള്ളുന്ന ഒരു കോൺഗ്രസുകാരനായി തുടരും.

ഞാൻ കണ്ട കോൺഗ്രസല്ല ഇന്നത്തെ കോൺഗ്രസ്, വൈരാഗ്യബുദ്ധിയോടെ പ്രവർത്തകരെ വെട്ടിനിരത്തുന്ന പാർട്ടിയായി അതുമാറിയെന്നും ചർച്ചയില്ലാതെ പാർട്ടിയിൽ എങ്ങനെ നിൽക്കുമെന്നും അദ്ദേഹം ചോദിച്ചു. ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണോ എന്ന കാര്യം തുറന്നുപറയാനാകില്ല. ജോ ജോസഫ് ജയിക്കുമോയെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും കെ.വി തോമസ് കൂട്ടിച്ചേർത്തു.

പാര്‍ട്ടി ലംഘിച്ച് സിപിഐ എം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെ പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാക്കാന്‍ അച്ചടക്ക സമിതി ശിപാര്‍ശ ചെയ്തിരുന്നു. അതേ സമയം നടപടി സംബന്ധിച്ച അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷയുടേതാണ്. കെ.വി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കെ പി സി സി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments