Pravasimalayaly

വിശ്വാസത്തെയും സഭയെയും വലിച്ചിഴയ്ക്കാനുള്ള നീക്കം അവസാനിപ്പിക്കണം; പ്രതിപക്ഷ നേതാവ് വല്ലാതെ കിടന്നുരുളകയാണെന്ന് പി രാജീവ് പറഞ്ഞു

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ ആരോപണങ്ങള്‍ യുഡിഎഫ് അവസാനിപ്പിക്കണമെന്ന് മന്ത്രി പി രാജീവ്. റെഡ് ക്രോസ് ചിഹ്നത്തിന് മുന്നിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇരുന്നാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. അത് മതചിഹ്നമല്ലെന്നും രാജീവ് പറഞ്ഞു. വിശ്വാസത്തെയും സഭയെയും വലിച്ചിഴയ്ക്കാനുള്ള നീക്കം അവസാനിപ്പിക്കണം. രാഷ്ട്രീയം പറയാനില്ലാതെ വല്ലാതെ കിടന്നുരുളകയാണ് പ്രതിപക്ഷ നേതാവ് പി രാജീവ് പറഞ്ഞു.

സഭയെയും വിശ്വാസത്തെയുമെല്ലാം ഈതെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴയ്ക്കാന്‍ പ്രതിപക്ഷം വളര്‍ത്തിയ ശ്രമം നമ്മുടെ നാട് തിരിച്ചറിയും. വൈദികരില്‍ തര്‍ക്കമുണ്ടാക്കി അതിനെപോലും രാഷ്ട്രീയമാക്കി മാറ്റിയത് നാട് തിരിച്ചറിഞ്ഞപ്പോഴാണ് ഇപ്പോള്‍ ഒരുവിഭാഗം അതിനെതിരെ വരുന്നതെന്ന് രാജീവ് പറഞ്ഞു. മതത്തെയും വിശ്വാസത്തെയും വലിച്ചിഴിച്ച് ഒരുവിഭാഗത്തെ അപകീര്‍ത്തിപ്പടുത്തുന്നത് യുഡിഎഫ് അവസാനിപ്പിക്കണമെന്നും പി രാജീവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ മാത്രമാണ് കോണ്‍ഗ്രസ് നേതാവെന്ന് തെളിയിക്കാനാണ് സതീശന്‍ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ അശ്വമേധമാണ് തൃക്കാക്കര എന്ന് വരുത്താന്‍ ശ്രമിക്കുന്നു. മത പുരോഹിതന്‍മാര്‍ക്ക് എതിരായി കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നു. ഇടതുപക്ഷം ഉന്നയിക്കുന്ന രാഷ്ട്രീയ വിഷയങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ സതീശന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം മമ്മൂട്ടിയെ കണ്ട് വോട്ടഭ്യര്‍ഥിച്ച് തൃക്കാക്കരയിലെ ഇടുതുമുന്നണി സ്ഥാനാര്‍ഥി ജോ ജോസഫ്. തൃക്കാക്കരയിലെ വികസനത്തിന് എല്ലാവിധ പിന്തുണയുമുണ്ടെന്ന് മമ്മൂട്ടി ഉറപ്പുനല്‍കിയതായി സ്ഥാനാര്‍ഥി പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങള്‍ അദ്ദേഹവുമായി പങ്കു വയ്ക്കാന്‍ സാധിച്ചു എന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയെ സന്ദര്‍ശിച്ചതിന്റെ അനുഭവം ജോ ജോസഫ് തന്റെ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.

Exit mobile version