ഷെയ്ക്കിന് കൈക്കൂലി നൽകാൻ മാത്രം താൻ വളർന്നില്ല, സ്വപ്നയുടെ മൊഴിയിൽ പുതുതായി ഒന്നുമില്ലെന്ന് ശ്രീരാമകൃഷ്ണൻ

0
37

തനിക്കെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ മൊഴി തള്ളി മുൻ സ്പീക്കറും നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനുമായ പി.ശ്രീരാമകൃഷ്ണൻ. ഷാർജ ഷെയ്ക്കിന് കൈക്കൂലി കൊടുക്കാൻ മാത്രം താൻ വളർന്നോ എന്ന് ചോദിച്ച ശ്രീരാമകൃഷ്ണൻ. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങളെല്ലാം തീർത്തും അസംബന്ധമാണെന്നും പറഞ്ഞു. 

നേരത്തെ തന്നെ അന്വേഷണ ഏജൻസികൾ ഈ വിവരങ്ങളെല്ലാം അന്വേഷിച്ചതാണെന്ന് പി.ശ്രീരാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. സ്വപ്ന പറയും പോലൊരു കോളേജ് ഷാർജയിൽ ഇല്ല. ഇതിനായി ഭൂമി അവിടെ തനിക്ക് അനുവദിച്ചിട്ടുമില്ല. സ്വപ്ന ഇപ്പോൾ പറയുന്നതൊന്നും പുതിയ കാര്യങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. 

ഷാർജ ഷെയ്ക്കുമായോ കോണ്‌സുലേറ്റ് ജനറലുമായയോ തനിക്ക് ഒരു വ്യക്തിപരമായ ബന്ധവുമില്ല കേരളത്തേക്കാൾ മൂന്നിരിട്ടി വരുമാനമുള്ള ഷാർജയുടെ ഷെയ്ക്കിന് എന്തിനാണ് തന്റെ കൈക്കൂലിയെന്നും ശ്രീരാമകൃഷ്ണൻ ചോദിക്കുന്നു. തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങളെ നിയമപരമായി നേരിടുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Leave a Reply