
പദ്മജ മേനോൻ മഹിളാ മോർച്ച ദേശീയ സെക്രട്ടറി. ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് മഹിളാ മോർച്ചാ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്. 42 പേരടങ്ങുന്ന ഭാരവാഹികളുടെ പട്ടികയാണ് ഇന്ന് പ്രഖ്യാപിച്ചിട്ടുളളത്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് എൻഡിഎ സ്ഥാനാർഥിയായി പദ്മജ ജനവിധി തേടിയിരുന്നു.
