Pravasimalayaly

200 കോടിയുടെ ലഹരിമരുന്നുമായി പാക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍ 

ഇരുന്നൂറു കോടിയുടെ ലഹരി മരുന്നുമായി പാകിസ്ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍. സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിയിലായത്. ആറു പാക് പൗരന്മാരും പിടിയിലായിട്ടുണ്ട്.

നാല്‍പ്പതു കിലോ ഹെറോയിന്‍ ആണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. കച്ചില്‍ ജഖു ഹാര്‍ബറിനോടടുത്തു വച്ചാണ് ബോട്ട് പിടിയിലായത്.

ഗുജറാത്ത് തീരത്ത് ഇറക്കിയ ശേഷം പഞ്ചാബിലേക്കു റോഡു മാര്‍ഗം ലഹരിമരുന്നു കടത്താനായിരുന്നു പദ്ധതി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭീകര വിരുദ്ധ സ്‌ക്വാഡും കോസ്റ്റ് ഗാര്‍ഡും പരിശോധന നടത്തിയത്. ഗുജറാത്ത് തീരത്തു നിന്ന് നേരത്തെയും മയക്കുമരുന്നുമായി പാക് ബോട്ട് പിടിയിലായിട്ടുണ്ട്.

Exit mobile version