Pravasimalayaly

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തിആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ല: പി.സി ജോര്‍ജ്

ക്രൈസ്തവ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും സത്യഗ്രഹവും നടത്തിതിരുവനന്തപുരം: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയില്‍ എട്ടുനോമ്പ് കുര്‍ബാനയ്ക്കിടെ നടത്തിയ പ്രസംഗം തന്റെ വിശ്വാസ സമൂഹത്തിനുള്ള ഉപദേശമാണെന്നു പി.സി ജോര്‍ജ് എക്‌സ് എംഎല്‍എ. ഇതിന്റെ പേരില്‍ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നുംസംയുക്ത ക്രൈസ്തവ സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ സത്യഗ്രഹം ഉദ്്ഘാടനം ചെയ്തുകൊണ്ട് പി.സി ജോര്‍ജ് പറഞ്ഞു.ഇന്ത്യയില്‍ തന്നെ ക്രൈസ്തവര്‍ ഏറെയെത്തുന്ന തീര്‍ഥാടന കേന്ദ്രമാണ് കുറവിലങ്ങാട് പള്ളി. കുര്‍ബാനയ്ക്കിടയില്‍ തന്റെ വിശ്വാസ സമൂഹത്തോട് ബിഷപ് നടത്തിയ പ്രസംഗമാണ് ചോദ്യം ചെയ്യുന്നത്. നമ്മുടെ കുഞ്ഞുങ്ങള്‍ നഷ്ടപ്പെടാതെ നിങ്ങള്‍ മാതാപിതാക്കള്‍ സൂക്ഷിക്കണമെന്നാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രസംഗത്തില്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തത്. സ്ത്രീത്വത്തിന്റെ അഭിമാനം സംരക്ഷിക്കാനുള്ള നോമ്പാണ് എട്ടു നോമ്പ്. ആ നോമ്പിന്റെ സമാപനത്തില്‍ നമ്മുടെ കുഞ്ഞുങ്ങളെ നന്നായി വളര്‍ത്തണമെന്നും അവര്‍ക്ക് സംരക്ഷണം നല്കണമെന്നുമാണ് പിതാവ് പറഞ്ഞത്. നല്ല കാര്യം പറഞ്ഞുകൊടുക്കുക മാത്രമാണ് പിതാവ് ചെയ്തത്. കുഞ്ഞുങ്ങള്‍ക്കും ഉപദേശം നല്കി. അവിടെയാണ് പിതാവിനെ ക്രൂശിക്കാന്‍ ശ്രമിച്ചത്. ആദ്യം പിണറായി വിജയന്‍ പറഞ്ഞു പിതാവ് പറഞ്ഞത് ശരിയാണെന്നു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മാറ്റിപ്പറഞ്ഞു. അതിനു കാരണമെന്താണ്.കത്തോലിക്കാ സഭ വ്യക്തമായ കാഴ്ച്ചപ്പാടോടെയാണു എട്ടുനോമ്പ് ആചരിക്കുന്നത്. ആരോടും സംഘര്‍ഷത്തിനായി ക്രൈസ്തവ സമൂഹമില്ല. പ്രാര്‍ഥനയോടെയാണ് ഈ സമരം. മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് നാര്‍ക്കോട്ടിക് ജിഹാദും ലൗജിഹാദുമില്ലെന്നാണ്. മുക്കൂട്ടുതറക്കാരിയായി ജസ്‌ന എന്ന പെണ്‍കുട്ടിയെ കാണാതായിട്ട് എത്ര വര്‍ഷമായി. ആ പെണ്‍കുട്ടി ഇന്ന് എവിടെ. ആവിയായി പോയോ. ഇപ്പോള്‍ പിടിച്ചു തരുമെന്നായിരുന്നു പത്തനംതിട്ട എസ്പി നേരത്തെ പറഞ്ഞത്. എന്നാല്‍ ഇത്രയുമായിട്ടും കിട്ടിയിട്ടില്ല. ഈ സമൂഹത്തെ നശിപ്പിക്കാനായി ചില ശക്തികള്‍ രംഗത്തിറങ്ങുന്നു. മാസങ്ങള്‍ക്ക് മുമ്പ് കീരിത്തോട് സ്വദേശിനിയായ പെണ്‍കുട്ടി ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വീകരിച്ച നിലപാടുകള്‍ ശ്രദ്ധിക്കുക. ആ കുട്ടിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആദ്യം ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുവരും ആ പോസ്റ്റ് പിന്‍വലിച്ചു അതിനു കാരണമെന്താണ്. ഐഎസ്‌ഐ ഭീകരന്‍മാരുടെ ഭീഷണിക്കുമുന്നില്‍ വഴങ്ങി പോസ്റ്റ് പിന്‍വലിച്ചത് എത്ര ദയനീയമാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി ജില്ലാ കളക്ടര്‍ റീത്ത് പോലും സമര്‍പ്പിച്ചില്ല. എന്നാല്‍ ഇസ്രയേല്‍ അംബാസിഡര്‍ കേരളത്തിലെത്തി സംസ്‌കാര ചടങ്ങിലും തുടര്‍ന്നു നടന്ന അനുശോചന യോഗത്തിലും പങ്കെടുത്തിട്ടാണ് പോയത്. ചെറിയ സമൂഹമായ ക്രൈസ്തവ സഭയോട് എന്തുമാകാമെന്നാണ് നിലപാടെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. രാഷ്ട്രീയത്തിന് അതീതമായി ക്രിസ്ത്യാനികള്‍ ഒരുമിക്കണമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.ഇന്നലെ രാവിലെ 10:30 ന് പാളയം ക്രിസ്തുരാജ ദേവാലയത്തില്‍ നിന്നും റാലിയായാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ എത്തിയത്. ഉച്ചകഴിഞ്ഞ് രണ്ടുവരെയായിരുന്നു സത്യഗ്രഹം. സത്യഗ്രഹ സമ്മേളനത്തിന് അഡ്വക്കേറ്റ് ജസ്റ്റിന്‍ പള്ളിവാതുക്കല്‍ സ്വാഗതം ആശംസിച്ചു. ജെയിംസ് പാണ്ടനാട്, ഫാദര്‍ ജോസ് ബേസില്‍ പ്ലാതോട്ടം, അനില്‍ കൊടിതോട്ടം, ഫാദര്‍ ജോണ്‍സണ്‍ തേക്കടയില്‍ എന്നിവര്‍ പ്രസംഗിച്ചു. കാസ, ഡി സി എഫ്, പി എല്‍ ആര്‍, യു സി എഫ്, പി സി ഐ, ഈ യു എഫ്, ക്രിസ്റ്റീന്‍, ചര്‍ച്ച് വാള്‍, ക്രോസ്, തുടങ്ങിയ സംഘടനകള്‍ നേതൃത്വം നല്കി.

Exit mobile version