പാലാ നഗരസഭാ ബജറ്റ്:ജനറൽ ആശുപത്രിയിൽകെ.എം.മാണി ക്യാൻസർ സെൻ്റെർ.2 കോടി വകയിരുത്തി.അടിസ്ഥാന സൗകര്യ വികസനത്തിന് 1 കോടി ‘എം.പി.മാരുടെ സഹായവും ലഭ്യമാകും

0
308

പാലാ: നഗരസഭാ ബജറ്റിൽ പാലാ ജനറൽ ആശുപത്രിയിൽ ക്യാൻസർ സെൻ്റർ ആരംഭിക്കുന്നതിന് രണ്ടു കോടി വകയിരുത്തി.ആരോഗ്യമേഖലയ്ക്കും പാലായ്ക്കും വേണ്ടി അക്ഷീണം പ്രയത്നിച്ച മുൻ ധനകാര്യ വകുപ്പു മന്ത്രി കെ.എം.മാണിയുടെ സ്മരണക്കായാണ് അദ്ദേഹത്തിൻ്റെ പേരിൽ ക്യാൻസർ സെൻ്റെറിന് ബജറ്റ് വിഹിതം അനുവദിച്ചിരിക്കുന്നത്.

നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നഗരസഭയുടെ ബജറ്റ് യോഗത്തിൽ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് പദ്ധതി പ്രഖ്യാപിച്ചു.ഇതോടൊപ്പം ജനറൽ ആശുപത്രിയുടെ അടിസ്ഥാന

സൗകര്യ വികസനത്തിന് ഒരു കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു.കെ.എം.മാണിയുടെ പ്രത്യേക താത്പര്യത്തെ തുടർന്നാണ് ജനറൽ ആശുപത്രിയിൽ ക്യാൻസർ ചി കിത്സാ വിഭാഗം ആരംഭിച്ചത്.നിലവിൽ 3000-ൽ പരം രോഗികളാണ് ഇവിടെ ചികിത്സ തേടുന്നത്. കീമോ തെറാപ്പി വരെയുള്ള ക്യാൻസർ ചികിത്സകൾ ഇവിടെ സൗജന്യമായി നൽകി വരുന്നു.എന്നാൽ റേഡിയേഷൻ ചികിത്സക്കായി തിരുവനന്തപുരം ആർ.സി.സി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്ക് അയയ്ക്കേണ്ടി വരുന്നത് രോഗികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും വലിയ സാമ്പത്തിക ചിലവ് വരുത്തി വയ്ക്കപ്പെടുകയും ചെയ്യുന്നു.ഇതിന് പരിഹാരം കാണുക എന്ന ലക്ഷ്യം മുൻനിർത്തി റേഡിയേഷൻ ചികിത്സ കൂടി ലഭ്യമാക്കുന്നതിനാണ് ക്യാൻസർ സെൻ്ററിന് പദ്ധതി ഇട്ടിരിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയുo ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലം പറമ്പിലും പറഞ്ഞു.

പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം ലഭ്യമാക്കപ്പെടുന്ന തോടെ നിർമ്മാണം ആരംഭിക്കുവാൻ കഴിയുമെന്ന് അവർ പറഞ്ഞു. പദ്ധതിക്ക് തുക വകയിരുത്തണമെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റിയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.ഇവിടെ കാൻസർ സെൻ്റെർ സാക്ഷാത്കരിക്കപ്പെടുന്നതോടെ കോട്ടയം ജില്ലയിൽ സർക്കാർ മേഖലയിൽ മെഡിക്കൽ കോളജിന് പുറമെ രണ്ടാമത് റേഡിയേഷൻ ചികിത്സാ സൗകര്യം കൂടി ഉറപ്പാവുകയാണ്. കോട്ടയം ജില്ലയിലെ രോഗികൾക്ക് വളരെ ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. പദ്ധതി പൂർണ്ണ തോതിൽ യാഥാർത്ഥ്യമാക്കുവാൻ എം.പി.മാരായ ജോസ്.കെ.മാണിയും തോമസ് ചാഴികാടനും സഹായം വാഗ്ദാനം ചെയ്തിട്ടുള്ളതായി ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ബിജു പാലൂപ Sവൻ പറഞ്ഞു.

കേന്ദ്ര പദ്ധതിയിൽ നിന്നും ജോസ്.കെ.മാണിയുടെ ഇടപെടലിൽ ഉപകരണസഹായം ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമായ കെട്ടിട സൗകര്യത്തിൻ്റെ അപര്യാപ്തതയാണ് ഉപകരണം സ്ഥാപിക്കുന്നതിന് തടസ്സമായി നിന്നത്. ബജറ്റ് പ്രഖ്യാപനത്തോടെ കെട്ടിടത്തിനും വഴിതെളിഞ്ഞിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.നഗരസഭാ ബജറ്റ് പ്രഖ്യാപനത്തെ ആശുപത്രി ക്യാൻ സർ ചികിത്സാ വിഭാഗം മേധാവി ഡോ.പി.എസ്.ശബരീനാഥ് സ്വാഗതം ചെയ്തു.

Leave a Reply