Friday, November 22, 2024
HomeNewsKeralaപാലാ നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതിയിൽനിന്നു 57.50 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി...

പാലാ നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതിയിൽനിന്നു 57.50 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി ജോസ് കെ.മാണി എം.പി

പാലാ: നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതിയിൽനിന്നു 57.50 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി ജോസ് കെ.മാണി എം.പി. അറിയിച്ചു. റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് മന്ത്രിയുമായി ചർച്ചനടത്തിയിരുന്നുവെന്നും ജോസ് കെ.മാണി പറഞ്ഞു

കരൂർ പഞ്ചായത്തിലെ എടനാട്-എൻ.എസ്.എസ്. ഹൈസ്‌കൂൾ ചെല്ലിയിൽ റോഡ് (4.75 ലക്ഷം), കടനാട് പഞ്ചായത്തിലെ കടനാട്-കവുങ്ങുമറ്റം-വാളികുളം റോഡ് (10 ലക്ഷം) ,മീനച്ചിൽ പഞ്ചായത്തിലെ പച്ചാത്തോട്-വലിയകൊട്ടാരം റോഡ് (4.75 ലക്ഷം), മുത്തോലി പഞ്ചായത്തിലെ മരിയൻ-മണലേൽ റോഡ് (4.75 ലക്ഷം), എലിക്കുളം പഞ്ചായത്തിലെ പൈക-തിയേറ്റർപടി-ഭജനമഠം റോഡ് (4.75 ലക്ഷം), കൊഴുവനാൽ പഞ്ചായത്തിലെ മലയിരുത്തി-ഇളപ്പുങ്കൽ റോഡ് (4.75 ലക്ഷം), മേലുകാവ് പഞ്ചായത്തിലെ ഉപ്പുടുപ്പാറ-ഇരുമാപ്രമറ്റംപള്ളി-വാകക്കാട് റോഡ് (4.75 ലക്ഷം), ഭരണങ്ങാനം പഞ്ചായത്തിലെ കയ്യൂർ-മാടപ്പാറ-ഇടമറുക് റോഡ് (4.75 ലക്ഷം), രാമപുരം പഞ്ചായത്തിലെ ഇരുമ്പൂഴി-ചിറക്കപ്പാറ റോഡ് (4.75 ലക്ഷം), ചെല്ലിക്കുന്ന് അങ്കണവാടി-ഏഴാച്ചേരി-കുരിശുപള്ളി റോഡ് (4.75 ലക്ഷം), തലപ്പലം പഞ്ചായത്തിലെ വലിയമംഗലം-ചിലച്ചി-ഇടമറുക് റോഡ് (4.75 ലക്ഷം) എന്നിങ്ങനെയാണ് റോഡുകൾക്ക് തുക ലഭിച്ചത്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments