ലണ്ടനിൽ നിന്ന് സ്പെഷ്യൽ റിപ്പോർട്ട്

ഒട്ടേറെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് പേരുകേട്ട കേരള പോലീസിന്റെ അഭിമാനമുയർത്തി പാലാ ജനമൈത്രി പോലീസ്. നിർധന വിദ്യാർത്ഥി അതുല്യമോൾക്കാണ് പാലാ ജനമൈത്രി പോലീസ് വീട് വെച്ച് നൽകിയത്. വീടിന്റെ താക്കോൽ ദാനം ജനമൈത്രി സംസ്‌ഥാന നോഡൽ ഓഫീസർ എ ഡി ജി പി എസ് ശ്രീജിത്ത് നിർവഹിച്ചു. പൊതുജനങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും പോലീസിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ജനമൈത്രി പോലീസിന്റെ ലക്ഷ്യമെന്ന് എ ഡി ജി പി പറഞ്ഞു.
ഒറ്റപ്പെട്ടു താമസിയ്ക്കുന്ന മുതിർന്ന പൗരന്മാർക്ക് സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ ബെൽ ഓഫ് ഫെയ്ത്ത് അലാറം വിതരണോദ്ഘടനവും അദ്ദേഹം നിർവഹിച്ചു

ജില്ല പോലീസ് മേധാവി ജി ജയദേവ് അധ്യക്ഷത വഹിച്ചു. ജനമൈത്രി ജില്ല നോഡൽ ഓഫീസർ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി വിനോദ് പിള്ള പദ്ധതി വിശദീകരണം നടത്തി. പാലാ ഡി വൈ എസ് പി സാജു വർഗീസ്, കിഴതടിയൂർ ബാങ്ക് പ്രസിഡന്റ് ജോർജ് സി കാപ്പൻ, ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയരക്ടർ സ്റ്റീഫൻ ജോസഫ്, ഇടമറ്റം ഹൈ സ്കൂൾ ഹെഡ്മിസ്ട്രസ് എബിൻ കുറുമണ്ണിൽ, എസ് എച്ച് ഓ അനൂപ് ജോസ്, ജനമൈത്രി ഭവന നിര്മ്മാണ സമിതി കൺവീനർ ഷിബു തെക്കേമറ്റം, കെ പി എ ജില്ല സെക്രട്ടറി രാജേഷ്‌കുമാർ, സി ആർ ഓ എ ടി ഷാജിമോൻ എന്നിവർ പ്രസംഗിച്ചു.
