Wednesday, November 27, 2024
HomeSportsകായിക കുതിപ്പിന് കരുത്തേകാൻ പാലാ സ്പോർട്സ് അക്കാദമി യാഥാർഥ്യമാവുന്നു

കായിക കുതിപ്പിന് കരുത്തേകാൻ പാലാ സ്പോർട്സ് അക്കാദമി യാഥാർഥ്യമാവുന്നു

രാജു ജോർജ്, സ്പോർട്സ് അക്കാദമി കോ ഓർഡിനേറ്റർ, യു കെ

പാലാ സ്പോർട്സ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ പാലായിൽ സ്പോർട്സ് അക്കാദമി യാഥാർഥ്യമാവുന്നു. 2028 ലെ ഒളിമ്പിക്സിൽ കൂടുതൽ കായിക താരങ്ങളെ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിന്റെ കായിക കുതിപ്പിന് കരുത്താകുവാൻ പോകുന്ന സ്പോർട്സ് അക്കാദമി പാലായിൽ എത്തുന്നത്. ആദ്യ ഘട്ടത്തിൽ സ്പ്രിന്റ്സ്, ജമ്പ്സ് എന്നീ ഇനങ്ങളിൽ 11 മുതൽ 17 വയസ്സുവരെയുള്ള 20 കുട്ടികൾക്കാണ് പരിശീലനം നൽകുക. പരിശീലനവും സ്പോർട്സ് കിറ്റും ഭക്ഷണവും സൗജന്യമായി നൽകും

മുൻ ഇന്ത്യൻ ടീം പരിശീലകനായും ഇന്ത്യൻ ആർമിയിലെ ചീഫ് കോച്ചുമായും ശ്രദ്ധേയനായ ക്യാപ്റ്റൻ അജിമോൻ കെ എസിന്റെ മുഖ്യ പരിശീലനത്തിൽ ആരംഭിയ്ക്കുന്ന സ്പോർട്സ് അക്കാദമി

ഇംഗ്ലണ്ട്, അമേരിക്ക, പോർച്ചുഗൽ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരായ പരിശീലകർ അക്കാദമിയിലെ പരിശീലനങ്ങൾക്ക് നേതൃത്വം നൽകും. ലോകോത്തര നിലവാരത്തിലുള്ള സ്പോർട്സ് ഉപകരണങ്ങളും പരിശീലന രീതിയുമാണ് അക്കാദമിയുടെ പ്രത്യേകത. വേൾഡ് മലയാളി ഫെഡറേഷൻ, യുകെ മലയാളി ഫെഡറേഷൻ, അമേരിക്കൻ മലയാളി ഫെഡറേഷൻ തുടങ്ങി നിരവധി അന്താരാഷ്ട്ര കൂട്ടായ്മകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായിക താരങ്ങളും കായിക പ്രേമികളുടെയും സഹകരണത്തോടെയാണ് അക്കാദമി യാഥാർഥ്യമാവുന്നത്.

മാണി സി കാപ്പൻ എം എൽ എ, വി എൻ വാസവൻ എക്സ് എം എൽ എ, ലാലിച്ചൻ ജോർജ്, അയ്മനം ബാബു, സജേഷ് ശശി (പ്രസിഡന്റ്‌ ) കെ സി പ്രദീപ്‌ കുമാർ (സെക്രട്ടറി) എന്നിവരുൾപ്പെടുന്ന സമിതിയാണ് അക്കാദമിയ്ക്ക് ചുക്കാൻ പിടിയ്ക്കുന്നത്.

ആദ്യ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു
ഫോൺ : 9890583819, 9447731320

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments