പാലക്കാട് മകനെ കൊന്ന സംഭവം : ബലി നൽകിയതെന്ന് അമ്മ

0
24

പാലക്കാട് ആറ് വയസ്സുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ദൈവത്തിനുള്ള ബലിയാണെന്ന് അമ്മ ഷാഹിദ. താന്‍ മകനെ ബലി നല്‍കിയെന്ന് പോലീസിനെ അറിയിച്ചത് അമ്മ തന്നെയാണ്. പാലക്കാട് പൂളക്കാടാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ സ്ത്രീയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് താന്‍ മകനെ ബലി നല്‍കിയെന്ന് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഷാഹിദ തന്നെ വിളിച്ച് അറിയിച്ചത്. ഈ സമയം കണ്ണാടിയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം അപ്പോള്‍ തന്നെ പുളക്കാട്ടെ വീട്ടില്‍ എത്തി. കുളിമുറിയില്‍ കൊണ്ടുപോയി കാലുകള്‍ കെട്ടിയിട്ട ശേഷം ആമിലിനെ അമ്മ ഷാഹിദ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു,.

ഷാഹിദ മകനെ കൊലചെയ്യുമ്പോള്‍ പാര്‍സല്‍ ലോറി ഡ്രൈവറായ ഭര്‍ത്താവും മറ്റ് രണ്ട് ആണ്‍മക്കളും വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു. മൂന്ന് മാസം ഗര്‍ഭിണിയായ ഷാഹിദ മദ്രസ അധ്യാപികയാണ്. പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് സംഭവ സ്ഥലത്തെത്തി. മറ്റെന്തെങ്കിലും മാനസിക പ്രശ്‌നങ്ങള്‍ ഷാഹിദയ്ക്ക് ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.

Leave a Reply