ലോകപ്രശസ്ത മോഡലും നടിയുമായ പമേല ആൻഡേഴ്സൺ ആറാമതും വിവാഹിതയായി. ഒരുവർഷത്തിനിടെ നടക്കുന്ന രണ്ടാമത്തെ വിവാഹമാണ്. ബോഡി ഗാർഡ് ഡാൻ ഹേഹസ്റ്റ് ആണ് വരൻ

1995 ലായിരുന്നു പമേലയുടെ ആദ്യ വിവാഹം. ടോമി ലീയുമൊത്തുള്ള ആദ്യ ദാമ്പത്യത്തിൽ പമേലക്ക് രണ്ട് കുട്ടികളും പിറന്നിരുന്നു. എന്നാൽ, 1998 ൽ അവർ വിവാഹ മോചിതരായി. ശേഷം 2006 ൽ രണ്ടാം വിവാഹം. അടുത്ത വർഷം തന്നെ ഈ ദാമ്പത്യവും അവസാനിച്ചു.

2007 ൽ റിക്ക് സാലൊമണിനെയാണ് പിന്നീട് വിവാഹം ചെയ്തത്. 2008 ൽ തന്നെ ഇവർ വേർപിരിഞ്ഞെങ്കിലും 2014 ൽ വീണ്ടും വിവാഹതിരാകുകയും 2015 ൽ വിവാഹമോചിതരാകുകയും ചെയ്തു.
2020 ൽ ജോൺ പീറ്റേർസിനെ വിവാഹം ചെയ്തെങ്കിലും 12 ദിവസത്തിനകം ഈ ബന്ധം അവസാനിപ്പിച്ച് വിവാഹ മോചിതയായി. ശേഷം, 2020 ഡിസംബറിൽ ബോഡി ഗാർഡ് ഡാൻ ഹേഹസ്റ്റിനെ വിവാഹം ചെയ്യുകയായിരുന്നു.
