Saturday, November 23, 2024
HomeNews.കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും മൂന്ന് തരം നിയന്ത്രണങ്ങള്‍; ദുരിതത്തിലാവുന്നത് മലയാളികളടക്കമുള്ള സ്ഥിരം യാത്രക്കാര്‍

.കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും മൂന്ന് തരം നിയന്ത്രണങ്ങള്‍; ദുരിതത്തിലാവുന്നത് മലയാളികളടക്കമുള്ള സ്ഥിരം യാത്രക്കാര്‍

ശരിക്കും അതിര്‍ത്തിയില്‍ നിന്ന് കേരളത്തിലേക്കു കടക്കേണ്ട യാത്രക്കാരുടെ ദുരിതം ചില്ലറയല്ല.
സംസ്ഥാനം അതിര്‍ത്തി പങ്കിടുന്ന രണ്ട് സംസ്ഥാനങ്ങളായ കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും പോകാനുള്ള നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്തുന്നതിനിടെ ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടക്കണമെങ്കില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയാണ്. നിലവില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കര്‍ണാടകയിലേക്ക് പോകാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. തമിഴ്‌നാട്ടിലും ഏറെക്കുറെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലേക്ക് വരുന്നവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്താല്‍ പോലും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. 72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ ഫലമാണ് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥരെ കാണിക്കേണ്ടത്. സ്ഥിരമായി കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും പോയി തിരിച്ചുവരുന്നവരെയാണ് കേരളത്തിലെ നിയന്ത്രണങ്ങള്‍ ബാധിച്ചിരിക്കുന്നത്.,ബസുകളുടെ എണ്ണം കുറവായത്
കൂാതെ വളരെക്കുറച്ച് ബസുകള്‍ മാത്രമാണുള്ളത് എന്നതും യാത്ര വൈകാന്‍ കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ഹാസനിലേക്ക് പേകേണ്ട കേരളത്തില്‍ നിന്നുള്ള യാത്രക്കാരന്‍ കേരളത്തിലെ ബസില്‍ സീറ്റ് ഉറപ്പാക്കിയെങ്കിലും ഈ ബസ് മൈസൂരുവില്‍ എത്തുന്ന സമയത്ത് ഹാസനിലേക്കുള്ള ബസില്‍ സീറ്റ് ഉറപ്പിക്കാനായില്ല. മണിക്കൂറുകളോളം മൈസുരില്‍ കാത്തുനിന്നതിന് ശേഷമാണ് വരും ഹാസനിലേക്കും മറ്റും പോകുന്നത്. അതേ സമയം കേരളത്തിലെ കടുത്ത നിയന്ത്രണങ്ങളെ കുറിച്ച് അറിയാതെ നിരവധി പേരാണ് വിവിധ അതിര്‍ത്തിയിലെത്തുന്നത്.
വയനാട്ടില്‍ നിന്ന് നിരവധി പേര്‍ കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും എല്ലാ ദിവസവും തൊഴിലിന്റെ ഭാഗമായി പോകുന്നുണ്ട്. ഇതിനെയെല്ലാം നിയന്ത്രണങ്ങള്‍ ബാധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലേക്ക് പോകാന്‍ ഇപാസ് ആവശ്യമാണ്. എന്നാല്‍ അവിടെ പോയി കേരളത്തിലേക്ക് മടങ്ങുന്നവര്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ ആണെങ്കില്‍ പോലും ആര്‍പിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്. നീലഗിരി ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളായ കേരളത്തിലെ നമ്പ്യാര്ക്കുന്ന്, വടുവന്‍ചാല്‍, പന്തല്ലൂര്‍ മേഖലകളില്‍ നിന്ന് നിരവധി പേര്‍ക്ക് ജോലി ആവശ്യാര്‍ഥം തമിഴ്‌നാട്ടിലേക്ക് പോയി തിരിച്ച് യാത്ര ചെയ്യേണ്ടതായുണ്ട്. എന്നാല്‍ ഇതര സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങളില്‍ ഇളവുവന്നിട്ടും പലരും ജോലിസ്ഥലത്തേക്ക് എത്താതെ ബുദ്ധിമുട്ടുകയാണ്. ഇതര സംസ്ഥാനങ്ങളിലേതുപോലെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments