സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്കരണം സംബന്ധിച്ച ശുപാർശ സർക്കാറിന് സമർപ്പിച്ചു. കുറഞ്ഞ ശമ്പളം 23,000 രൂപയാണ് ശുപാർശ ചെയ്തിട്ടുള്ളതെന്ന് ശമ്പള പരിഷ്കരണ കമീഷൻ ചെയർമാൻ കെ. മോഹൻദാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിലത് 16,500 രൂപയായിരുന്നു.
കൂടിയ ശമ്പളം 1,66,800 രൂപയാണ്. നേരത്തെ 1,20,000 ആയിരുന്നു. ശമ്പള സ്കെയിലുകളുടെ എണ്ണം 27 ആണ്. ഇതിൽ 83 ശമ്പള സ്റ്റേജുകൾ ഉണ്ടാകും.
വീട്ടുവാടക അലവൻസ് ഇനി കോർപറേഷൻ പ്രദേശങ്ങളിൽ അടിസ്ഥാന ശമ്പളത്തിന്‍റെ പത്ത് ശതമാനവും ജില്ല ആസ്ഥാനത്തെ നഗരസഭകളിൽ എട്ട് ശതമാനവും മറ്റു നഗരസഭകളിൽ ആറ് ശതമാനവും പഞ്ചായത്ത് തലങ്ങളിൽ നാല് ശതമാനവും നൽകാൻ ശുപാർശ ചെയ്തു. കുറഞ്ഞ പെൻഷൻ 11,500 രൂപയാണ്.
2019 ജൂലൈ ഒന്ന് മുതലാണ് ശമ്പള പരിഷ്‌കരണത്തിന് ശുപാർശ ചെയ്തത്. വൃദ്ധരെയും കുട്ടികളെ നോക്കാൻ ഒരു വർഷത്തിന് അവധി. 2026ന് ശേഷം മാത്രമാകും അടുത്ത ശമ്പള പരിഷ്കരണം ഉണ്ടാവുക.