ഓണ്‍ലൈന്‍ പെയ്മെന്റ് ആപ്പായ പേടിഎം പെയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നാണ് നിര്‍ദേശം. 1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ട് 35എ അനുസരിച്ചാണ് നടപടി.
ഓഡിറ്റ് നടത്താന്‍ പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പേടിഎമ്മിലേക്ക് തുടര്‍ന്ന് ഉപഭോക്താക്കളെ ചേര്‍ക്കുന്നത് ഐടി ഓഡിറ്റര്‍മാര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ആര്‍ബിഐ പരിശോധിച്ച് പ്രത്യേക അനുമതി നല്‍കിയതിനുശേഷം മാത്രമായിരിക്കുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രസ് റിലീസില്‍ പറയുന്നത്.