എൻസിപി സംസ്ഥാന അധ്യക്ഷനായി വീണ്ടും പി സി ചാക്കോ തെരഞ്ഞെടുക്കപ്പെട്ടു. എ കെ ശശീന്ദ്രനാണ് പേര് നിർദേശിച്ചത്. തോമസ് കെ തോമസ് എംഎൽഎ പിന്താങ്ങി. പി സി ചാക്കോയെ പ്രസിഡന്റാക്കാൻ ഇരു വിഭാഗങ്ങളും നേരത്തെ തന്നെ സമവായത്തിൽ എത്തിയിരുന്നു. അഡ്വ. പി എം സുരേഷ് ബാബു, പി കെ രാജൻ മാസ്റ്റർ, ലതിക സുഭാഷ് എന്നിവരാണ് വൈസ് പ്രസിഡൻറുമാർ. പി ജെ കുഞ്ഞുമോൻ ആണ് ട്രഷറർ.
തെരഞ്ഞെടുപ്പ് നടപടികളിൽ പ്രതിഷേധിച്ച് മലപ്പുറത്ത് നിന്നുള്ള നേതാവ് എൻ എ മുഹമ്മദ് കുട്ടി ഇറങ്ങിപോയി. ഇയാൾ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും കൈകൾ ഉയർത്തിയാണ് വോട്ടെടുപ്പ് നടന്നത്. ഇത് ജനാധിപത്യ രീതിയല്ല എന്ന് ആരോപിച്ചാണ് മുഹമ്മദ് കുട്ടി ഇറങ്ങിപ്പോയത്.