എൻ സി പി യുടെ സംസ്ഥാന അധ്യക്ഷനായി മുൻ കോൺഗ്രസ് നേതാവ് പി സി ചാക്കോയെ കേന്ദ്ര നേതൃത്വം തീരുമാനിച്ചു. ദേശിയ അധ്യക്ഷൻ ശരത് പവാർ ഉടൻ പ്രഖ്യാപനം നടത്തും.
നിയമ സഭ തിരഞ്ഞെടുപ്പിന് മുൻപ് യു ഡി എഫിലേയ്ക്ക് മാറാൻ ഉള്ള കേന്ദ്ര നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് വിലക്കിട്ടത് പി സി ചാക്കൊയുടെ ഇടപെടൽ ആണ്. അതിനുള്ള അംഗീകരമായി വിലയിരുത്തപ്പെടുമ്പോളും ശശീന്ദ്രൻ പക്ഷത്തിന്റെ വലിയ ഇടപെടൽ സ്ഥാന ലബ്ധിയ്ക്ക് ഉണ്ട്. ഒരാഴ്ച മുൻപ് ശശീന്ദ്രൻ പക്ഷക്കാരായ സംസ്ഥാന ഭാരവാഹികളും ജില്ലാ നേതാക്കളും നേതൃമാറ്റം ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.
കോൺഗ്രസിൽ നിന്നും കൂടുതൽ നേതാക്കൾ എൻ സി പിയിലേയ്ക്ക് എത്തുമെന്നും അഞ്ച് വർഷം മന്ത്രിയായി എ കെ ശശീന്ദ്രൻ തുടരുമെന്നും പി സി ചാക്കോ അറിയിച്ചു