Pravasimalayaly

ജാമ്യവ്യവസ്ഥ ലംഘിച്ചു; പിസി ജോര്‍ജ്ജിനെതിരേ വീണ്ടും പരാതി

വിദ്വേഷപ്രസംഗം നടത്തിയതിന് കോടതിയില്‍നിന്ന് ജമ്യം ലഭിച്ച പി സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നാരോപിച്ച് പോലിസില്‍ പരാതി. ഡി.വൈ.എഫ്.ഐ. നേതാവ് അന്‍വര്‍ഷാ പാലോട് ആണ് ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയത്.വിവാദപരമായി സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ നിയന്ത്രണങ്ങളോടെയാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. താന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മാധ്യമങ്ങളോട് പറയുന്നതിലൂടെ അദ്ദേഹം വീണ്ടും അതേ ആരോപണം ഉന്നയിക്കുകയാണെന്നും അത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നുമാണ് പരാതിയില്‍ പറയുന്നത്.

Exit mobile version