പി.സി ജോർജ്ജ് ഇന്ന് ജയിലിൽത്തന്നെ; ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

0
145

തിരുവനന്തപുരത്തെ മതവിദ്വേഷ പ്രസംഗക്കേസിൽ മുൻ എംഎൽഎ  പിസി ജോർജ്ജിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് 1.45 നാവും ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. അതിനാൽ ജോർജ്ജിന് ഇന്ന് ജയിലിൽത്തന്നെ കഴിയേണ്ടിവരും. അതേസമയം വെണ്ണല കേസിൽ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു.

ജോർജ്ജിനെ വഞ്ചിയൂർ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.  പി.സി.ജോർജ്ജ് വിദ്വേഷ പ്രസംഗം ആവർത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമെന്നാണ് റിമാൻഡ് റിപ്പോർട്ട്. പ്രസ്താവന ആവർത്തിച്ചത് രണ്ട് മതവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാനെന്നും പി.സി.ജോർജ്ജിൻറെ ശബ്ദ സാംപിൾ പരിശോധിക്കണമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Leave a Reply